തെന്നിന്ത്യയുടെ താരറാണിയാണ് സാമന്ത. നാഗചൈതന്യയുമായുള്ള സാമന്തയുടെ വിവാഹ മോചനം വലിയ വാര്‍ത്തകളും ഒരുപാട് അഭ്യൂഹങ്ങളും സൃഷ്ടിച്ചിരുന്നു. ഇത് എല്ലാം കേട്ട് തളര്‍ന്നിരുന്ന താരം ഇപ്പോള്‍ പൂര്‍വ്വാധികം ശക്തിയോടെ ഫിലീം ഇന്ഡസ്ട്രിയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. ഒരുപാട് സിനിമകളും ജീവിതത്തിലെ ആഘോഷങ്ങളുമായി തിരക്കിലാണ് താരം. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ടവന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കിയിരിക്കുകയാണ് താരം. ഈ ചിത്രങ്ങളും താരം തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു.
തന്റെ പ്രിയപ്പെട്ട വളര്‍ത്ത് നായ ഹാഷിന്റെ പിറന്നാള്‍ ആണ് താരം ആഘോഷിച്ചത്. ഈ കഴിഞ്ഞ ദിവസമായിരുന്നു ഹാഷിന്റെ മൂന്നാം ജന്മദിനം. ഇത് ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം താരം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. താരത്തിന് പ്രിയപ്പെട്ടവരായി രണ്ട് നായകളാണ് ഉള്ളത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സാമന്തയും ചായിയും ചേര്‍ന്ന് ഈ പട്ടിക്കുട്ടിയെ സ്വന്തമാക്കിയത്.
ഇരുവരും വേര്‍പിരിഞ്ഞത് ആരാധകര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞിരുന്നില്ല തുടക്കത്തില്‍. ഞെട്ടലോടെയാണ് ഈ വാര്‍ത്ത ആരാധകര്‍ കേട്ടത്. ചായ് ഇല്ലാത്ത ആദ്യത്തെ പിറന്നാളായിരുന്നു ഹാഷിന് ഇത്.