ഒരുകാലത്ത് ഇന്നത്തെ സൂപ്പര്‍ താരപദവിയില്‍ ഇരിക്കുന്നവരെക്കാള്‍ ആരാധകരുള്ള താരമായിരുന്നു ബേബി ശാലിനി. ഈ കുട്ടിത്താരം മലയാള സിനിമയില്‍ ഒരു തരംഗം തന്നെ സൃഷ്ടിച്ചു. ബേബി ശാലിനിയെ കുറിച്ചും താരത്തിനോട് എല്ലാവര്‍ക്കുമുള്ള ആരാധനയെ കുറിച്ചും കലൂര്‍ ഡെന്നീസ് പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.
ഒരു പ്രമുഖ മാധ്യമത്തിന്റെ റിപ്പോര്‍ട്ടിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ബേബി ശാലിനി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നടി സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വരെ കടത്തി വെട്ടുന്ന പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. അന്ന് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ശാലിനിയെ കാണാനാണ് ആളുകള്‍ വന്നത്. അവര്‍ തിക്കും തിരക്കും കൂട്ടിയാണ് ബാലതാരത്തെ കാണാന്‍ എത്തിയത്. അന്നൊക്കെ ശാലിനിയെ വെച്ച് ചെയ്യുന്ന സിനിമകള്‍ക്ക് വേണ്ടി നിര്‍മാതാക്കള്‍ ക്യൂ നില്‍ക്കുകയായിരുന്നു. ഇതോടെ ഞങ്ങളുടെ വീടിന്റെ ഒരു ഭാഗത്തെ മതില് വരെ പൊളിഞ്ഞ് വീണു,
അദ്ദേഹം പറയുന്നു. അന്നേ വരെ സിനിമയില്‍ ഉണ്ടായിരുന്ന ബാലതാരങ്ങളില്‍ ഇത്രയും ക്യൂട്ട് ആയിട്ടുള്ള ഒരു കൊച്ച് പെണ്സൂനത്തെ വേറെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും കലൂര്‍ ഡെന്നീസ് പറയുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഉണ്ടെങ്കിലും എല്ലാവര്ക്കും ബേബി ശാലിനിയെ വെച്ചുള്ള കുടുംബ ചിത്രങ്ങളായിരുന്നു അന്ന് വേണ്ടിയിരുന്നത് എന്നും അദ്ദേഹം പറഞ്ഞു.