“ഈയാംപാറ്റ വിവാദങ്ങള്‍ക്ക് എന്റെ ജീവിതത്തില്‍ സ്ഥാനമില്ല”!! – മോഹന്‍ലാല്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍, എന്നാല്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമുടെ പ്രദര്‍ശവനുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയവരില്‍ ഒരു സംഘം മോഹന്‍ലാലിന് എതിരെയും തുനിഞ്ഞിരുന്നു. മരക്കാര്‍ ഒ.ടി.ടിയിലേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ച സമയത്തായിരുന്നു ഈ വിവാദങ്ങള്‍. എന്ത്‌കൊണ്ടാണ് മോഹന്‍ലാല്‍ ആ കാര്യത്തില്‍ അഭിപ്രായം പറയാത്തത് എന്ന് എല്ലാവരും ചോദിച്ചു.

ആന്റണി പെരുമ്പാവൂര്‍ പറയുന്നത് അനുസരിച്ച് മാത്രം ചലിക്കുന്ന ഒരാളാണോ മോഹന്‍ലാല്‍ എന്നിങ്ങനെ എല്ലാം അദ്ദേഹത്തിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ സിനിമ എവിടെ പ്രദര്‍ശിപ്പിക്കണം എന്നത് നിര്‍മ്മാതാവിന്റെ തീരുമാനം ആണെന്നും താന്‍ വെറുമൊരു നടന്‍ മാത്രമാണെന്നും ആയിരുന്നു താരം അന്ന് പ്രതികരിച്ചത്. ഇപ്പോഴിതാ അത്തരം വിവാദങ്ങള്‍ക്ക് നേരിട്ട് തന്നെ മറുപടി പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍. പ്രമുഖ മാധ്യമത്തിന് വേണ്ടി എഴുതിയ കുറിപ്പിലാണ് താരം തന്റെ പ്രതികരണം കുറിച്ചത്. സിനിമയുടെ റിലീസിംഗ് സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയവര്‍ സിനിമയെക്കുറിച്ച് അറിയാത്തവരാണെന്ന് ആണ് അദ്ദേഹം പറയുന്നത്. ”സിനിമ കാണുകയോ അതിനെക്കുറിച്ച് എന്തെങ്കിലും അറിയുകയോ ചെയ്യുന്നവരല്ല ഈ ബഹളംവെച്ചവര്‍ എന്നതാണ് കൗതുകകരമായ കാര്യം. മോഹന്‍ലാല്‍ ബിസിനസുകാരനാണ്, എന്നായിരുന്നു ഏറ്റവും വലിയ ആക്ഷേപം. സിനിമ വ്യവസായം മാത്രമല്ല, എന്നാല്‍ വ്യവസായവും കൂടിയാണ് എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്,” മോഹന്‍ലാല്‍ പറഞ്ഞു.

മരക്കാര്‍ എന്ന സിനിമയ്ക്ക് ഉണ്ടായിരുന്ന അധ്വാനം വളരെ വലുതാണ്. അത് തനിക്ക് അറിയാം. അതിനാല്‍ ഇത്തരം ഈയാംപാറ്റ വിവാദങ്ങള്‍ക്ക് തന്റെ ജീവിതത്തില്‍ സ്ഥാനം ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.