
മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിച്ച റിയാലിറ്റി ഷോയിലൂടെയാണ് ബഷീര്‍ ബഷി പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. റിയാലിറ്റി ഷോ അവസാനിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു എങ്കിലും ബഷീറിനും കുടുംബത്തിനും ഇപ്പോഴും ആരാധകര്‍ ഏറെയാണ്. കാരണം സമൂഹമാധ്യമങ്ങളിലെ ഒരു സെലിബ്രിറ്റി കുടുംബം തന്നെയാണ് ബഷീറിന്റേത് എന്നതാണ്. രണ്ട് ഭാര്യമാരും മക്കളും ഉള്ള കുടുംബം വളരെ സന്തോഷത്തോടെ മുന്നോട്ട് നയിക്കുന്ന ഈ കുടുംബനാഥന് ആരാധകരുടെ അത്ര തന്ന വിമര്‍ശകരും ഉണ്ട് എന്നതാണ് സത്യം.

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താര കുടുംബമാണ് ബഷീറിന്റേത്. യൂട്യൂബ്, ഫേസ്ബുക് ഇന്‍സ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ച് ഈ കുടുംബം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇവരുടെ വീഡിയോകള്‍ക്ക് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ ബഷീറിന്റെയും ആദ്യ ഭാര്യ സുഹാനയുടേയും വിവാഹ വാര്‍ഷികാഘോഷത്തിന്റെ വീഡിയോയെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. തന്റെ രണ്ട് ഭാര്യമാര്‍ക്കും ഇഷ്ടപ്പെട്ട സ്ഥലത്ത് വെച്ചാണ് ഇത്തവണ ആഘോഷം നടക്കുക എന്ന് താരം നേരത്തേ പറഞ്ഞിരുന്നു. എപ്പോഴത്തേയും പോലെ എല്ലാവരിലും കൗതുകം ഉണര്‍ത്തിക്കൊണ്ട് തന്റെ ഭര്‍ത്താവിന്റയും ആദ്യ ഭാര്യയുടെയും വിവാഹ വാര്‍ഷികത്തിന് രണ്ടാം ഭാര്യ മഷൂറയാണ് ആഘോഷങ്ങള്‍ക്ക് മുന്നില്‍ ഉള്ളത്.

ഇത് എന്തൊരു ഐക്യമാണ് ഇവര്‍ തമ്മില്‍ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നിരവധിപ്പേരാണ് ഇവര്‍ക്ക് വിവാഹ വാര്‍ഷിക ആശംസ അറിയിച്ച് എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരകുടുംബം പങ്കുവയ്ക്കുന്ന വീഡിയോകള്‍ നിമിഷ നേരം കൊണ്ട് തന്നെ വൈറല്‍ ആവാറുണ്ട്. അതുപോലെ വിമര്‍ശനങ്ങളും ലഭിക്കാറുണ്ട് എങ്കിലും അതിന് എല്ലാം ശ്രദ്ധ കൊടുക്കാതെ ജീവിതം ആഘോഷിക്കുകയാണ് ഈ കുടുംബം.











