മലയാളത്തിന്റെ സ്ത്രീത്വത്തെ അപമാനിച്ചിരിക്കുകയാണ് ഇപ്പോൾ. ജസ്‌ല മാടശ്ശേരി !!

Jasla Madassei facebook post
Jasla Madassei facebook post

മലയാളികള്‍ക്ക് സുപരിചിതയായ ആക്ടിവിസ്റ്റാണ് ജസ്‌ല മാടശ്ശേരി. സമൂഹത്തില്‍ നടക്കുന്ന എല്ലാവിധ കാര്യങ്ങളെ കുറിച്ചും തന്റേതായ അഭിപ്രായം മുഖം നോക്കാതെ രേഖപ്പെടുത്താന്‍ ഇവര്‍ മടിക്കാറില്ല. അത് കൊണ്ട് തന്നെ ജസ്‌ലയുടെ മിക്ക പോസ്റ്റുകള്‍ക്കും അടിയില്‍ പൊങ്കാലയിടാന്‍ ചിലര്‍ക്ക് വലിയ ആവേശമാണ്. ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് ജസ്‌ലയെ എല്ലാവരും കൂടുതല്‍ അറിയുന്നത്.

Jasla Madasseri

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും അഭിപ്രായങ്ങളുമായി എപ്പോഴും ആരാധകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. ഇപ്പോഴിതാ താരം പുതുതായി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ആണ് വൈറലായി മാറുന്നത്. ജസ്‌ല പറയുന്നത് ഇങ്ങനെ : വനിത പോലൊരു മാഗസിൻ ചെയ്തിരിക്കുന്നത് എന്താണ്, ഇത്രയും ക്രൂരവും പൈശാചികമായൊരു പ്രവൃത്തിയാണ്. വനികളുടെ സുഹൃത്തും വഴികാട്ടിയും എന്ന ടാഗ് ലൈനോട് കൂടി നമ്മുടെ മുന്നിലെത്തുന്ന വനിത ചെയ്തിട്ടുള്ളത്. ഒരു സ്ത്രീത്വത്തെ അപമാനിച്ച ആ സ്ത്രീയുടെ ലൈംഗീകതയെയും ആ സ്ത്രീയുടെ പ്രതീക്ഷയേയും എല്ലാം തന്നെ ഇല്ലാഴ്മ ചെയ്യാൻ കൊട്ടേഷൻ കൊടുത്തിട്ടുള്ള അതിക്രൂരനായിട്ടുള്ള, എനിക്ക് തോന്നുന്നു സിനിമ ചരിത്രത്തിൽ ആദ്യമായിട്ടാകും ഇത്രയധികം ക്രൂരത ചെയ്യുന്ന വിഷയം നമ്മൾ കേൾക്കുന്നത്.

സ്ത്രിയെ അപമാനിക്കാൻ മലയാളത്തിന്റെ സ്ത്രീത്വത്തെ അപമാനിച്ചിരിക്കുകയാണ് വനിത. ഇതിനെതിരെ ശക്തമായി പ്രതിരോധിക്കണം എന്ന് മാത്രമല്ല. വനിത ഈ കേരള സമൂഹത്തോട് നിങ്ങളെ മാഗസിനാക്കി ഉയർത്തി കൊണ്ടുവന്നതും ഈ വായനക്കാരാണ്. ഈ വായനക്കാരോട് നിങ്ങൾക്ക് നീതി പുലർത്തണം എങ്കിൽ ഈ കവർ ചിത്രത്തിന് മാപ്പ് പറഞ്ഞെ തീരു. എന്നാണ് ജസ്‌ല മാടശ്ശേരി പറയുന്നത്.