
ആലുവ എന്ന സ്ഥലപ്പേര് കേൾക്കുമ്പോൾ ആലുവ മനപ്പുറത്തേക്കാൾ മലയാളികൾക്ക് സുപരിചിതം ദിലീപ് എന്ന നടനെയാണ്. ആലുവാക്കാരൻ ഗോപാലകൃഷ്ണൻ ജനപ്രിയ നായകനായി മലയാളികളുടെ മനസ്സിൽ സ്ഥാനം ഉറപ്പിച്ചത് അത്ര എളുപ്പത്തിൽ ഒന്നുമായിരുന്നില്ല.
അത്യാവശ്യം മിമിക്രികളും നമ്പറുകളും സ്റ്റേജ് ഷോകളും നടത്തിവരികെ ൧൯൯൧ൽ കമലിന്റെ സംവിധാന സഹായി ആയി മലയാള സിനിമയുടെ പിന്നണിയിൽ ആൺ` ദിലീപ് ആദ്യം കയറിപ്പറ്റിയത്. പക്ഷെ ദിലീപിന്റെ ലക്ഷ്യം സിനിമ നടൻ ആകുക എന്നതായിരുന്നു.
https://youtu.be/zdZzx2wAVGM
കടപ്പാട് : Malayalam Movie Central
സഹ സംവിധായകനായിരിക്കെ തന്നെ സിനിമകളിൽ മുഖം കാണിക്കാൻ ലഭിക്കുന്ന ഒരു അവസരവും ദിലീപ് ഒഴിവാക്കിയിരുന്നില്ല. മാനത്തെ കൊട്ടാരം , ഏഴരക്കൂട്ടം തുടങ്ങിയ സിനിമകളിൽ ദിലീപ് അവതരിപ്പിച്ച വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ. ദിലീപിനെ നായകനാക്കാൻ സംവിധായകർക്കും താൽപ്പര്യം തുടങ്ങി











