‘സബ്യസാചി മടിയനായ ഡിസൈനര്‍’ ദീപികയുടെ വിവാഹ ലെഹംഗയുടെ കോപ്പിയാണ് മൗനിയുടേതെന്ന് വിമര്‍ശനം

പ്രശസ്ത സെലിബ്രിറ്റി ഡിസൈനര്‍ സബ്യസാചിക്ക് വിമര്‍ശനം. ബോളിവുഡ്താരം മൗനി റോയിക്ക് വിവാഹത്തിനായി ഡിസൈന്‍ ചെയ്ത ലെഹംഗയുടെ പേരിലാണ് സബ്യസാചി വിമര്‍ശനം നേരിടുന്നത്. ചുവപ്പില്‍ സ്വര്‍ണനിറമുള്ള എംബ്രോയ്ഡറി വര്‍ക്ക് ചെയ്തതായിരുന്നു മൗനിയുടെ ലെഹംഗ. ബ്ലൗസിലും സമാന ഡിസൈനോടുകൂടിയ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. രണ്ട് ദുപ്പട്ടകളാണ് ലെഹംഗയ്ക്ക് ഉള്ളത്. ഒന്ന് തലയില്‍ ധരിച്ചപ്പോള്‍ മറ്റേത് ലെഹംഗയ്ക്കൊപ്പം അണിഞ്ഞു. തലയില്‍ അണിഞ്ഞ ദുപ്പട്ടയില്‍ മൗനിക്കായി സ്പെഷ്യല്‍ സന്ദേശവും സബ്യസാചി തുന്നിച്ചേര്‍ത്തിരുന്നു. ‘ആയുഷ്മതി ഭവ’ എന്ന സംസ്‌കൃത പദമാണ് ദുപ്പട്ടയില്‍ തുന്നിച്ചേര്‍ത്തത്.

https://www.instagram.com/p/BqZow2MArm9/?utm_source=ig_embed&ig_rid=4904952c-24fb-4d20-adc2-5bf813fa731a

എന്നാല്‍ ബോളിവുഡ് നടി ദീപികാ പദുക്കോണിന്റെ വിവാഹ ലെഹംഗയുടെ കോപ്പിയാണ് മൗനിയുടേത് എന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. സബ്യസാചി തന്നെയായിരുന്നു ദീപികയുടെ ലെഹംഗ ഡിസൈന്‍ ചെയ്തത്. ‘സബ്യസാചി മടിയനായ ഡിസൈനറാണ്, ഇത് ദീപികയുടെ ലെഹംഗ പോലെ തന്നെ, പുതിയതായി ഒന്നുമില്ല, എല്ലാവര്‍ക്കും ഒരേ ഡിസൈന്‍ നല്‍കാനാണെങ്കില്‍ എന്തിനാണ് സബ്യസാചിയെപ്പോലൊരു ഡിസൈനര്‍ തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.

https://www.instagram.com/p/CZRb9BuIGo9/?utm_source=ig_embed&ig_rid=41c72293-794b-42e6-bedf-244f01a8b623

ജനുവരി 27-നായിരുന്നു മൗനി റോയിയുടെയും മലയാളിയായ സൂരജ് നമ്പ്യാരുടെയും വിവാഹം നടന്നത്. ഗോവയിലെ ഹില്‍ട്ടണ്‍ റിസോര്‍ട്ടില്‍വെച്ചായിരുന്നു വിവാഹം. പരമ്പരാഗത കേരളശൈലിയിലുള്ള വിവാഹചടങ്ങുകള്‍ക്കുശേഷം ബംഗാളി ശൈലിയുള്ള വിവാഹം നടന്നിരുന്നു.