നായികയുടെ ശരീരത്തിലെ കാക്കപ്പുള്ളികള്‍ എണ്ണിയോ എന്ന് നായകനോട് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം- വീഡിയോ

നായികയുടെ ശരീരത്തിലെ കാക്കപ്പുള്ളികള്‍ എണ്ണി തിട്ടപ്പെടുത്തിയോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം വിവാദത്തില്‍. ഡിജെ തില്ലു എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പ്രകാശന ചടങ്ങിലാണ് സംഭവം. ചിത്രത്തിലെ നായിക നേഹ ഷെട്ടിയാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ട്രെയ്‌ലറില്‍ നായകന്‍ നായികയോട് ശരീരത്തില്‍ എത്ര കാക്കപ്പുള്ളികള്‍ ഉണ്ടെന്ന് ചോദിക്കുന്നുണ്ട്. പതിനാറെന്ന് നായിക ഉത്തരം നല്‍കുന്നു.

ട്രെയ്‌ലര്‍ പുറത്തുവിട്ടതിന് ശേഷം ചിത്രത്തിലെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും മാധ്യമങ്ങളോട് സംവദിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകനും വിതരണക്കാരനുമായ സുരേഷ് കോനെടിയുടെ ചോദ്യം. നായകനായി അഭിനയിക്കുന്ന സിദ്ദുവിനോട് യഥാര്‍ഥത്തില്‍ നേഹയുടെ ശരീരത്തിലെ കാക്കപുള്ളികള്‍ എണ്ണി തിട്ടപ്പെടുത്തിയോ എന്ന് സുരേഷ് ചോദിച്ചു.

https://twitter.com/SaRath_Tweetss/status/1488847414329249794?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1488847414329249794%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mathrubhumi.com%2Fmovies-music%2Fnews%2Fneha-shetty-slams-journalist-suresh-kondeti-vulgar-question-siddu-about-mole-dj-tillus-1.6414842

സുരേഷിന്റെ ചോദ്യം കേട്ട് എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും നായകന്‍ സിദ്ദു ഈ ചോദ്യത്തിന് മറുപടി നല്‍കിയില്ല. സംഭവത്തിന്റെ വീഡിയോ നേഹ ഷെട്ടി പോസ്റ്റ് ചെയ്തു. തനിക്ക് ചുറ്റുമുള്ള സ്ത്രീകളെ അദ്ദേഹം എങ്ങിനെ ബഹുമാനിക്കുന്നു എന്നത് ഈ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് നേഹ വീഡിയോയ്ക്ക് താഴെ കുറിച്ചു. സുരേഷിനെതിരെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റു ചെയ്തത്.