ഹൃദയം സിനിമ തീയറ്ററിൽ പോയി തന്നെ കാണണം മോഹൻലാൽ !!

വിനീത് ശ്രീനിവാസൻ പ്രണവ് മോഹനലാൽ കൂട്ടികെട്ടിൽ ഇറങ്ങിയ ചിത്രമാണ് ഹൃദയം. ഈ സിനിമയിലെ ആദ്യ ഗാനം തന്നെ വലിയ ഹിറ്റ് ആയി മാറ്റിയിരുന്നു. ഇപ്പോൾ സിനിമയുടെ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തെക്കുറിച്ച് വരുന്നത്. കൂടാതെ ചിത്രം തീയറ്ററിൽ പോയി കാണണം എന്ന ആവശ്യവുമായി മോഹനലാൽ എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ :

എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ നമസ്കാരം. മഹാമറിക്കിടയിലും നമ്മുടെ നഗരങ്ങൾ ആശങ്കയുടെ നിയന്ത്രണങ്ങളിൽ നിന്നും പതിയെ പുറത്ത് വരുകയാണ്. കേരളത്തിലെ നഗരങ്ങൾ എല്ലാം സി കാറ്റഗറിയിൽ നിന്നും മാറിയതോടെ തിയറ്ററുകളും ജിമ്മടക്കമുള്ള പൊതുഇടങ്ങൾ നിയന്ത്രത്തോടെയെങ്കിലും തുറക്കുന്നതിൽ നിങ്ങൾക്കൊപ്പം എനിക്കും സന്തോഷം ഉണ്ട്. സമ്മർദ്ദങ്ങൾ എല്ലാത്തിനും അല്പം ഇടവേള നൽകി. തീയറ്ററിൽ പോയി സിനിമ കാണാനും, പുറത്ത് നിന്നും ഭക്ഷണം കഴിക്കാനുമൊക്കെ സാധിക്കുക എന്നത് ഇപ്പോഴത്തെ നിലക്ക് വലിയ സ്വാതന്ത്ര്യം ആണ്.

അതിലേറെ സ്വാന്തനം സിനിമാക്കാരൻ എന്ന നിലക്ക് എന്നെ ഇഷ്ടപ്പെടുന്ന നിങ്ങളോട് എനിക്ക് പറയാനുള്ളത്. നിങ്ങൾ എല്ലാവരും സാധ്യമാകും വിധം തീയറ്ററിൽ പോയി സിനിമ കണ്ട് കലാകാരൻമാരെയും സാങ്കേതിക വിദഗ്ധരെയും ഈ വ്യവസായത്തെ തന്നെയും ഈ നിർണ്ണായക ഘട്ടത്തിൽ പിന്തുണക്കണം എന്നാണ്. ഹൃദയം അടക്കമുള്ള സിനിമകൾ നിങ്ങളെ ആനന്തിപ്പിക്കാൻ തീയറ്ററുകളിൽ തന്നെ റിലീസ് ആകണം എന്ന നിർബന്ധത്തോടെ ഇപ്പോൾ പ്രദർശിപ്പിക്കുന്നുണ്ട്. എന്റെയും, പ്രിയന്റെയും ശ്രീനിവാസാന്റയുമൊക്കെ മക്കൾക്കൊപ്പം ഒട്ടേറെ യുവ താരങ്ങളും മികച്ച സാങ്കേതിക വിദഗ്ധരും ഹൃദയപൂർവ്വം ഒത്ത് ചേർന്ന സിനിമ എന്ന നിലക്ക് ഞങ്ങളുടെ എല്ലാം ഹൃദയത്തിൽ പ്രതേക ഇടമുള്ള ഈ സിനിമ സൗഹൃദയരായ നിങ്ങളെയെല്ലാം ആഹ്ളാദിപ്പിക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ട്. തീയറ്ററിൽ പോയി സിനിമ കാണുക ആസ്വദിക്കുക. നല്ല സിനിമകൾക്കായി നമുക്ക് കൈകോർക്കാം.