നടി ശ്രീവിദ്യാ മുല്ലച്ചേരിയ്ക്ക് വിവാഹം.. വരന്‍ ആരാണെന്ന് അറിയാമോ..!!

മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്കിലൂടെ ആണ് താരം ശ്രദ്ധ നേടുന്നത്. ശ്രീവിദ്യയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സ്റ്റാർ മാജിക്ക് വേദിയിൽ വെച്ചാണ് താരം ഇത് തുറന്ന് പറഞ്ഞിരിക്കുന്നതും. ഇപ്പോഴും എല്ലാത്തിനും ചുറുചുക്കോടെ കാര്യങ്ങൾ നേരിടുന്ന ശ്രീവിദ്യ കഴിഞ്ഞ ദിവസം പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞപ്പോൾ പൊട്ടികരയുകയായിരുന്നു. ഒന്നര വർഷത്തിനുള്ളിൽ വിവാഹം ഉണ്ടാകും എന്നും താരം പറയുന്നു.

ബിനു അടിമാലിയും ശ്രീവിദ്യയും ഒന്നിച്ച് സ്‌ക്രീനിൽ എത്തിയാൽ ചിരി കണ്ട്രോൾ ചെയ്യാൻ പറ്റാത്ത ആരാധകർക്ക് കഴിഞ്ഞ ദിവസം സങ്കട കാഴ്ച്ചയാണ് ഉണ്ടായത്. സ്റ്റാർ മാജിക് വാലന്റൈൻസ് ഡേ സ്പെഷ്യൽ എപ്പിസോഡ് ആണ് ഇന്ന് നടക്കുന്നത്. അതിലാണ് താരം പ്രണയത്തിലാണെന്ന് തുറന്ന് പറയുന്നത്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള എന്നെ ഒരുപാട് സപ്പോർട്ട് ചെയ്യുന്ന ഒരാൾ ഉണ്ടെന്നും അടുത്ത ഒന്നര വർഷം കൊണ്ട് വിവാഹം ഉണ്ടാകും എന്നും ശ്രീവിദ്യ പറയുന്നു.