
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ഹൃദയം തിയേറ്ററുകളിലും ഒടിടിയിലും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ വിജയാഘോഷങ്ങളില്‍ ഒന്നും പങ്കെടുക്കാതെ ഒരാള്‍ യാത്രയിലാണ്. അതു മറ്റാരുമല്ല പ്രണവ് മോഹന്‍ലാലാണ്. പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ഹിമാചല്‍ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചത്.
https://www.instagram.com/p/CaO-cEMLV2n/?utm_source=ig_embed&ig_rid=4a9776e2-c201-44d1-9c17-a7f938ba9513
യാത്രകളെ എന്നും അതിരില്ലാതെ സ്‌നേഹിക്കുന്നയാളാണ് പ്രണവ് മോഹന്‍ലാല്‍. കുന്‍സും ലാ – ചന്ദ്ര താല്‍ റൂട്ടിലെ കാഴ്ചയും സ്പിതി താഴ്വരയിലേക്കും തിരിച്ചും വരുന്ന എല്ലാ യാത്രികരുടെയും ഇടത്താവളമായ ചാച്ചാ-ചാച്ചി ചന്ദ്ര ധാബ ചിത്രവും മുധ് വില്ലേജ്, പാര്‍വതി വാലി ചിത്രവും പ്രണവ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.
https://www.instagram.com/p/CaMH4FOLXTY/?utm_source=ig_embed&ig_rid=39917f8e-1b7f-4e3a-8fda-d62cf8fb1e4e
പ്രണവ് പങ്കുവച്ച ചിത്രങ്ങള്‍ക്ക് നിരവധി കമന്റുകളാണ് ആരാധകര്‍ കുറിക്കുന്നത്. മലകള്‍ താണ്ടാന്‍ തുടങ്ങിയോ, അപ്പു ഇനി എന്ന ഇങ്ങട് വരെ, ഫുള്‍ കറങ്ങി നടക്കുവാണല്ലേ എന്നിങ്ങനെ കമന്റുകള്‍ക്കൊപ്പം രസകരമായ ചില കമന്റുകളും കാണാം.
https://www.instagram.com/p/CaMrpJIvyXa/?utm_source=ig_embed&ig_rid=369eabcb-60ef-4192-8b03-329ba80ca096
‘അളിയന്‍ മല കേറാന്‍ തുടങ്ങി’, .ഒരു പ്രത്യേകതരം ജീവിതം ആണ് അല്ലെ’ എന്നൊക്കെയെ കമന്റുകളുണ്ട്.











