
ബോഡി ഷെയ്മിംഗ് നടത്തിയാള്‍ക്ക് തക്ക മറുപടി നല്‍കി നടി മൃണാല്‍ താക്കൂര്‍. കഴിഞ്ഞ ദിവസം കിക്ക് ബോക്‌സിംഗ് ചെയ്യുന്ന തന്റെ വീഡിയോ മൃണാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. തമന്ന, ശോഭിത ധൂലിപാല, മഹിമ മക്വാന തുടങ്ങിയവരെല്ലാം നടിക്ക് ആശംസകളുമായെത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍മീഡിയ ഞരമ്പുരോഗികള്‍ ചില അശ്ലീല കമന്റുമായുമെത്തി. ‘താഴ് ഭാഗത്തെ തടി കുറയ്ക്കു, നാച്ചുറല്‍ ലുക്കാണ് നല്ലത്” എന്നാണ് ഒരാള്‍ നടിയുടെ വീഡിയോയ്ക്ക് നല്‍കിയ കമന്റ്.

ഇതോടെ തക്ക മറുപടിയുമായി മൃണാല്‍ തന്നെ രംഗത്തെത്തി. ചിലര്‍ക്ക് നാച്ചുറലായി ലഭിക്കും. നമ്മളത് പ്രദര്‍ശിപ്പിക്കുകയാണ് വേണ്ടത്. നിങ്ങള്‍ നിങ്ങളുടേതും പ്രദര്‍ശിപ്പിക്കൂ എന്ന് താരം കുറിച്ചു. അതേസമയം ‘ഫിറ്റായിരിക്കാന്‍ ഞാന്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ? എന്റെ ശരീരപ്രകൃതമാണത്. എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് എനിക്ക് പ്രദര്‍ശിപ്പിക്കുക മാത്രമാണ് ചെയ്യാനുള്ളത്” എന്ന് കുറിച്ചു കൊണ്ട് നടി അശ്ലീല കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലും പങ്കുവെച്ചു.

അതേസമയം ‘പിന്‍വശം കലം പോലെയുണ്ട്’ എന്നാണ് മറ്റൊരാളുടെ കമന്റ്. ഇതിന് ‘നന്ദി സഹോദരാ’ എന്നും നടി മറുപടി നല്‍കി. മൃണാലിന്റെ ഈ പ്രതികരണങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി.











