ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ നടി അമേയ മാത്യൂ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ്. ‘കരിക്ക്’ വെബ് സീരീസിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. അമേയ എന്ന പേരില്‍ തന്നെയാണ് താരം വെബ് സീരിസില്‍ അഭിനയിച്ചത്. ഇപ്പോഴിതാ അമേയ മാത്യു തന്റെ സുഹൃത്തിന് ഒപ്പം ബീസ്റ്റിലെ അറബിക് കുത്ത് എന്ന പാട്ടിന് ചുവടുവെച്ചിരിക്കുകയാണ്.
അമേയ ഇത്രയും കിടിലമായി ഡാന്‍സ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ആരാധകരുടെ കമന്റ്. അമേയ ആറാടുകയാണെന്നാണ് മറ്റൊരു ആരാധിക കമന്റ് ചെയ്തത്. തക്ഷത്തി ബൗട്ടിക്ക് ഡിസൈന്‍ ചെയ്ത ഡാന്‍സിന് ചേരുന്ന ഒരു ഗ്ലാമറസ് വസ്ത്രമായിരുന്നു അമേയ ഇട്ടിരുന്നത്. നടിയെ പോലെ സുഹൃത്ത് വര്‍ഗീസ് പ്രിന്‍സും മനോഹരമായാണ് ചുവടുവെക്കുന്നത്. ഗൗതം ബാബുവാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.