മലയാള സിനിമയുടെ മിന്നും താരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും ടോവിനോ തോമസും. പല ഹിറ്റ് സിനിമകളും ഇരു താരങ്ങളുടെ ഭാഗത്ത് നിന്നും വന്നിട്ടുണ്ട്, എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രേക്ഷകരും ഫാന്‍സുകാരും കരുതുന്നതിനേക്കാള്‍ അപ്പുറമാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. മാര്‍ച്ച് മൂന്നാം തീയ്യതി ദുല്‍ഖര്‍ നായകനായി എത്തുന്ന ഹേയ് സിനാമികയും ടോവിനോ നായകനായി എത്തുന്ന നാരദനും റിലീസിന് ഒരുങ്ങുകയാണ്.
രണ്ടും ഒരേ ദിവസമാക്കുന്നത് ഒരു ഫാന്‍സ് ഫൈറ്റിന് കാരണമാകുമോ എന്ന ചോദ്യത്തിന് ടോവിനോ നല്‍കിയിരിക്കുന്ന ഉത്തരമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകരെപ്പോലും ഞെട്ടിച്ചിരിക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ടോവിയും ദുല്‍ഖറും.
ഇവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം അറിഞ്ഞാല്‍ ഇവിടൊരു ഫാന്‍സ് ഫൈറ്റും ഉണ്ടാവില്ലെന്നാണ് ടോവിനോ തോമസ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്… ദുല്ഖറിനോടുള്ള സൗഹൃദത്തിലാണ് ഞാന്‍ കുറുപ്പിന്റെ ഭാഗമായത്. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയത് ഈ പറയുന്ന ദുല്‍ഖര്‍ സല്‍മാന്റെ സിനിമയിലാണ്. സിനിമയില്‍ സക്സസ്ഫുള്ളാവുമ്പോള്‍ ഞാന്‍ എത്ര സന്തോഷിക്കുന്നോ അത്രതന്നെ സന്തോഷിക്കുന്ന ഒരാളാണ് ദുല്‍ഖര്‍.
ഞങ്ങളൊക്കെ തമ്മിലുള്ള അടുപ്പം കുറച്ചെങ്കിലും മനസിലാക്കാന്‍ സാധിച്ചാല്‍ ഇവിടെ ഒരു ഫാന്‍സും തമ്മില്‍ ഫൈറ്റ് ചെയ്യില്ല, എന്ന് തോന്നുന്നു. ശരിക്കും നമ്മള് തമ്മിലുള്ള അടുപ്പം ആള്ക്കാര് അറിഞ്ഞ് കഴിഞ്ഞാല്‍ ഈ ഫാന്ഫൈറ്റ്സ് ഒന്നും ഉണ്ടാവില്ല. ഒരേസമയം രണ്ട് സിനിമകളൊക്കെ പുറത്തിറങ്ങുന്ന സമയത്ത് ആള്ക്കാര് വിചാരിക്കുന്നത് ഞങ്ങള്‍ എന്തോ യുദ്ധം ചെയ്യുകയാണ്, എന്നാണ്. ഇത് ഒരു റിലീസ് ദിവസത്തിന്റെ, ഒരു വെള്ളിയാഴ്ചയുടെ കാര്യമല്ലേ. ടൊവീനോ വ്യക്തമാക്കുന്നു.