നടന് പ്രണവ് മോഹന്‍ലാലിനെ ആരാധകര്‍ക്കെല്ലാം വലിയ ഇഷ്ടമാണ്. യാത്രയെ സ്നേഹിക്കുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മിഷന് ഇംപോസിബിള്‍ രണ്ടാം ഭാഗത്തിന്റെ തുടക്കത്തില്‍ മലയിടുക്കിലൂടെ സാഹസികമായി കയറുന്ന ടോം ക്രൂസിനെയാണ് ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഓര്‍മ്മ വരിക.
https://www.instagram.com/p/CamSyhyFZad/?utm_source=ig_embed&utm_campaign=embed_video_watch_again
തായ്ലാന്ഡ് യാത്രയ്ക്കിടെ ടോണ്‍സായിയിലെ മലയിടുക്കിലൂടെ കയറിയിറങ്ങുന്ന വീഡിയോയാണ് പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. 2017ല്‍ നടത്തിയ യാത്രക്കിടെ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. ഹോളിവുഡ് ചിത്രങ്ങളിലെ ചില സീനുകളെ ഓര്‍മിപ്പിക്കും വിധമുള്ളതാണ് താരത്തിന്റെ പ്രകടനമെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയമാണ് പ്രണവിന്റെ ഏറ്റവും പുതിയ ചിത്രം. ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.