
ഏറെ ആരാധകരുള്ള കുടുംബമാണ് നടന്‍ കൃഷ്ണ കുമാറിന്റേത്. ഇവിടെ എല്ലാവരും സെലിബ്രിറ്റികളാണ് എന്നതാണ് ഒരു പ്രത്യേകത. സോഷ്യല്‍ മീഡിയ വഴി ഏറെ പരിചിതമായ അംഗങ്ങളാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബത്തിലെ ഓരോരുത്തരും. കൃഷ്ണകുമാറിന്റെ പാത പിന്തുടര്‍ന്ന് ആദ്യം സിനിമയിലേക്ക് എത്തിയത് മൂത്ത മകള്‍ അഹാനകൃഷ്ണയാണ്. പിന്നീട് ഹന്‍സിക കൃഷ്ണയും ഇഷാനിയും സിനിമകളില്‍ ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു.

ദിയ കൃഷ്ണ മാത്രമാണ് ഇപ്പോള്‍ സിനിമാ മേഖലയിലേക്ക് എത്താത്തത്. പക്ഷേ ദിയയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. സോഷ്യല്‍ മീഡിയയിലെ സജീവതാരമാണ് ദിയ. ഓസി എന്നാണ് ദിയയെ എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്നത്. ഓസിയുടെ ഡാന്‍സ് വീഡിയോകളും യൂട്യൂബ് വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ വരുന്നവയാണ്.
https://www.instagram.com/reel/Ca9QDfWDIJw/?utm_source=ig_web_copy_link
ഇപ്പോഴിതാ താരം അച്ഛന്‍ കൃഷ്ണ കുമാറിനൊപ്പം ചുവടു വയ്ക്കുന്ന വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഷാര്‍ജ ടു ഷാര്‍ജ എന്ന ചിത്രത്തിലെ ‘ദില്‍ ദില്‍ സലാം സലാം’ എന്ന ചിത്രത്തിന് ചുവടുവെയ്ക്കുകയാണ് കൃഷ്ണകുമാറും ദിയയും. ഡാന്‍സ് വീഡിയോകളും കവര്‍ വേര്‍ഷനുകളുമൊക്കെയായി വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാന്‍ ദിയയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇപ്പോഴിതാ അച്ഛന് ഒപ്പമുള്ള താരത്തിന്റെ പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ദുബായ് എക്‌സ്‌പോയില്‍ അടിച്ച് പൊളിക്കാന്‍ എത്തിയതാണ് ഈ അച്ഛനും മകളും.











