ഇനി സംഗതി കളറാകും, മത്സരാര്‍ത്ഥികള്‍ ആരൊക്കെ? ബിഗ്‌ബോസ് സീസണ്‍ 4ന്റെ പുതിയ പ്രൊമോ പുറത്ത്

bigboss malayalam season 4 new promo video
bigboss malayalam season 4 new promo video

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 4 ഉടന്‍ എത്തുന്നു. മാര്‍ച്ച് 27 മുതലാണ് ഷോ സംപ്രേക്ഷണം ആരംഭിക്കുന്നത്. ഷോയുടെ പുതിയ പ്രോമോ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ഷോയിലെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന് ഇനിയും ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല.

bigboss-season-stoped

വ്യത്യസ്തത കാഴ്ചപാടുകളും, നിലപാടുകളുമുള്ള മത്സരാര്‍ത്ഥികളെയാണ് ഷോയിലേക്ക് എത്തിക്കുന്നതെന്നാണ് പ്രൊമോയില്‍ മോഹന്‍ലാല്‍ പറയുന്നത്. ഷോയുടെ അറിയിപ്പ് വന്നത് മുതല്‍ മോഹന്‍ലാല്‍ അവതാരകനായി എത്തില്ലെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടയായിരുന്നു. പകരം സുരേഷ് ഗോപി എത്തുമെന്നും അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പ്രോമോ വന്നതോടെ ഈ സംശയങ്ങള്‍ മാറുകയായിരുന്നു. മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുമെന്ന് ഇതോടെ ഉറപ്പായി.

തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9.30 യ്ക്ക് ഷോ സംപ്രേക്ഷണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഷോയിലെ മത്സരാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കും എന്നുള്ള കാര്യത്തിലെ ചര്‍ച്ചകള്‍ മുറുകുകയാണ്. ഷോയില്‍ എത്തുന്നവരുടെ കൂട്ടത്തില്‍ സന്തോഷ് പണ്ഡിറ്റ്, വാവ സുരേഷ്, നടി ഗായത്രി സുരേഷ്, അപര്‍ണ മള്‍ബറി, രാഹുല്‍ ഈശ്വര്‍, പാല സജി, ജിയ ഇറാനി എന്നിവരും എത്തുമെന്ന് അഭ്യൂഹങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഔദ്യോഗിക ലിസ്റ്റ് ഏഷ്യാനെറ്റ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.