‘നവ്യ തിരിച്ചു വരവില്‍ വളര്‍ന്ന വളര്‍ച്ചയില്‍ വലിയ അഭിമാനം’ ഒരുത്തീയെ കുറിച്ച് ശാരദക്കുട്ടി

Saradakutty Bharathikutty facebook post about oruthee
Saradakutty Bharathikutty facebook post about oruthee

ഒരിടവേളയ്ക്ക് ശേഷം നടി നവ്യ നായര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഒരുത്തീ’. ഏറെ നായികാപ്രാധാന്യത്തോടെയാണ് വികെ പ്രകാശ് ‘ഒരുത്തീ’ ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരിയായ വീട്ടമ്മയുടെ അസാധാരണമായൊരു കഥ പറയുന്ന ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വരുന്നത്. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടിയും ചിത്രത്തെ കുറിച്ചും നവ്യയുടെ അഭിനയത്തെ കുറിച്ചും അഭിപ്രായം പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ്. ഒരുത്തി കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്യൂന്ന് പറഞ്ഞ എഴുത്തുകാരി നവ്യയുടെ അഭിനയത്തേയും പ്രശംസിക്കുന്നു.

കുറിപ്പ് വായിക്കാം

ഒരുത്തി കാണാൻ ടിക്കറ്റ് ബുക്ക് ചെയ്യു മനുഷ്യരേ..
വിശദമായി എഴുതാം കുറെ പേർ കണ്ടു കഴിഞ്ഞിട്ട് .
നവ്യ തിരിച്ചു വരവിൽ വളർന്ന വളർച്ചയിൽ വലിയ അഭിമാനം. ഇന്നലെ ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു. കാഴ്ചയുടെ തെളിമ കൊണ്ട് നവ്യ അങ്ങനെ ചേർന്നു ചേർന്നു നിൽക്കുകയാണുള്ളിൽ . മുൻപ് എനിക്കത്ര ഇഷ്ടമായിരുന്നില്ല ഈ നടിയെ എന്നു കൂടി പറയട്ടെ . മലയാള സിനിമയിൽ നവ്യ നിറ സാന്നിധ്യമാകട്ടെ❤️