‘പുതിയ മാറ്റങ്ങളുണ്ടായിരിക്കുകയാണ്’- പ്രൊഡക്ഷന്‍ ഹൗസില്‍ നിന്ന് അനുഷ്‌ക ശര്‍മ പിന്മാറി

Anushka Sharma steps away from Clean Slate Filmz
Anushka Sharma steps away from Clean Slate Filmz

2013ല്‍ ആരംഭിച്ച നിര്‍മാണ കമ്പനി ക്ലീന്‍ സ്ലേറ്റ് ഫിലിംസില്‍ നിന്നും പിന്മാറി നടി അനുഷ്‌ക ശര്‍മ. എന്‍എച്ച് 10, പാരി, ബുള്‍ബുള്‍, വെബ് സീരീസായ പാതാള്‍ ലോക് എല്ലാം നിര്‍മ്മിച്ചത് നടിയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം താന്‍ നിര്‍മാണ കമ്പനിയില്‍ നിന്ന് പിന്മാറുന്ന വിവരം അറിയിച്ചത്. 25ാം വയസില്‍ തന്റെ സഹോദരന്‍ കര്‍ണേഷ് ശര്‍മയുമായി ചേര്‍ന്നാണ് അനുഷ്‌ക ക്ലീന്‍ സ്ലേറ്റ് ഫിലിംസിന് തുടക്കമിടുന്നത്. നിര്‍മാണ കമ്പനിയുടെ അവകാശം പൂര്‍ണമായി സഹോദരനെ ഏല്‍പിച്ചാണ് താരത്തിന്റെ പടിയിറക്കം.

പുതിയ അമ്മ എന്ന നിലയില്‍ ജീവിതം ബാലന്‍സ് ചെയ്യുന്നതിന്റെ ഭാഗമായാണ് പിന്‍മാറ്റമെന്നും താരം പറഞ്ഞു. അഭിനേതാവായ അമ്മയെന്ന നിലയില്‍ എന്റെ ജീവിതത്തിന്‍ ഇതുവരെയില്ലാത്ത പുതിയ മാറ്റങ്ങളുണ്ടായിരിക്കുകയാണ്. അതിനാല്‍ കയ്യില്‍ സമയമുള്ളപ്പോഴെല്ലാം എന്റെ ആദ്യത്തെ പ്രണയമാണ് അഭിനയത്തിലേക്ക് പോകാനാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ സിഎസ്എഫില്‍ നിന്ന് ഇറങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. മുന്നോട്ടുവച്ച വിഷന്‍ കര്‍ണേഷിന് മുന്നോട്ടുകൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്.- അനുഷ്‌ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചതിങ്ങനെയായിരുന്നു.