‘ബിഗ് ബോസ് ടീം തന്നെ ബന്ധപ്പെട്ടിരുന്നു’ ഷോയില്‍ ഉണ്ടാകുമോയെന്നതിനെ കുറിച്ച് ഗായത്രി സുരേഷ്

gayathri suresh about bigboss entry
gayathri suresh about bigboss entry

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് സീസണ്‍ 4 നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ബിഗ് ബോസ് ഷോയെ കുറിച്ചുള്ള ഓദ്യോഗിക പ്രഖ്യാപനം വന്നതു മുതല്‍ തന്നെ മത്സരാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരായിരുന്നു ഗായത്രി സുരേഷിന്റേത്. നടിയും സീസണ്‍ 4ല്‍ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് നടി.

”ബിഗ് ബോസ് മലയാളം ഷോയില്‍ പങ്കെടുക്കാന്‍ തനിക്ക് വലിയ ആഗ്രഹമാണ്. എന്നാല്‍ സീസണ്‍ 4ല്‍ എത്താന്‍ സാധിക്കില്ല. നിരവധി പേര്‍ തന്നോട് ചോദിച്ചിരുന്നു ഷോയില്‍ ഉണ്ടാകുമോ എന്ന്. ഇതിനായി ബിഗ് ബോസ് ടീം തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സിനിമ കമിറ്റ് ചെയ്തിട്ടുള്ളത് കൊണ്ട് അവരുടെ ക്ഷണം സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഇനി വരുന്ന വര്‍ഷങ്ങളില്‍ വീണ്ടും തന്നെ വിളിച്ചാല്‍ ഉറപ്പായും പോകും”; ഗായത്രി പറഞ്ഞു.