സ്കൂള്‍ കുട്ടികള്‍ക്കൊപ്പം നടന് മമ്മൂട്ടി സെല്‍ഫിയെടുക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോയില്‍ താരം ഒരു വിദ്യാര്‍ത്ഥിയെ ശകാരിക്കുന്നുവെന്ന് പറഞ്ഞ് ചിലര്‍ നടനെതിരെ രംഗത്തെത്തിയിരുന്നു. താരത്തിന്റെ ശകാരം അഹങ്കാരമെന്നാണ് ചിലര്‍ കമന്റ് ചെയ്തത്. എന്നാല്‍ പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. മമ്മൂട്ടി സ്കൂള്‍ കുട്ടികള്‍ക്കെല്ലാവര്‍ക്കും ഒപ്പം വീഡിയോ എടുക്കുന്നതിനായി തയ്യാറായിരുന്നു. ഓരോരുത്തരായി അവസരങ്ങള്‍ക്കായി കാത്തിരുന്നു.
https://www.facebook.com/arjun.dq.545/videos/3177963085859324/?t=2
നിരവധി പേരുണ്ടായിരുന്നെങ്കിലും താരം ഓരോരുത്തര്‍ക്കും അവസരം നല്കി. ഇതിനിടയില്‍ തന്റെ പിറകിലൂടെ എത്തിയ വിദ്യാര്‍ത്ഥിയെ താരം ചെറുതായി ശകാരിക്കുന്നു. ഒരു പ്രാവശ്യം ചിത്രമെടുക്കാന്‍ എല്ലാവര്ക്കും അവസരം ലഭിക്കും മുന്‍പ് രണ്ടാമതും തിക്കിതിരക്കിയെത്തിയതിനായിരുന്നു വിദ്യാര്‍ത്ഥിയെ മമ്മൂട്ടി ശകാരിച്ചത്. ആദ്യം താരത്തിനൊപ്പം എടുത്ത ചിത്രം ശകാരിക്കപ്പെട്ട വിദ്യാര്‍ത്ഥി വാട്സാപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തിരുന്നു. മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കാതെ രണ്ടാമതും സെല്‍ഫിയെടുക്കാനെത്തുന്നത് ശരിയല്ലെന്ന് മാത്രമാണ് താരം പറഞ്ഞത്.