‘ഈ ചടങ്ങില്‍ വെച്ചാണ് കണ്ടുമുട്ടിയത്, ഞാന്‍ അവളെ തിരിച്ചറിയില്ല എന്നവള്‍ തെറ്റിദ്ധരിച്ചു’ കുറിപ്പുമായി വിനോദ് കോവൂര്‍

vinod-kovoor-about-manjula
vinod-kovoor-about-manjula

മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടന്‍ വിനോദ് കോവൂരിനെ. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കുട്ടി ഹോമിലെ നിത്യ സന്ദര്‍ശകനായിരുന്ന വിനോദിന് സഹോദരീതുല്യയായിരുന്നു. മഞ്ജുളയെന്ന ആ സഹോദരിയെ വര്‍ഷങ്ങള്‍ക്കു ശേഷം അപ്രതീക്ഷിതമായി കണ്ടതിനെ കുറിച്ചാണ് വിനോദിന്റെ കുറിപ്പ്.

സന്തോഷവും സങ്കടവും ഇടകലർന്ന ഒരു നിമിഷം . പെരിന്തൽമണ്ണക്കടുത്ത് പച്ചീരി എൽ പി സ്കൂളിന്റെ നൂറാം വാർഷിക ആഘോഷത്തോടനുബന്ധിച്ചുള്ള പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ അതിഥിയായ് ചെന്നതായിരുന്നു. ആകസ്മികമായ് അവിടെ വെച്ച് ഒരുപാട് കാലത്തിന് ശേഷം കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ ഉണ്ടായിരുന്ന അനിയത്തി കുട്ടി മഞ്ജുളയെ കാണാനിടയായ് .ഹോമിലെ സന്ദർശകനായിരുന്ന എനിക്ക് കുട്ടി കാലം മുതലേ മഞ്ജുളയെ അറിയാം പിന്നീട് വർഷങ്ങൾക്ക് മുമ്പ് മഞ്ജുളയെ പെരിന്തൽമണ്ണക്കടുത്തുള്ള ഒരു സഹൃദയൻ വിവാഹം ചെയ്ത് കൊണ്ടുപോവുകയായിരുന്നു. പിന്നീട് വലിയ ഒരു ഇടവേളക്ക് ശേഷം ഈ ചടങ്ങിൽ വെച്ചാണ് കണ്ടുമുട്ടിയത്. ഞാൻ അവളെ തിരിച്ചറിയില്ല എന്നവൾ തെറ്റിദ്ധരിച്ചു. ചടങ്ങിൽ നാടൻ പാട്ട് പാടി ഓഡിയൻസിനിടയിലേക്ക് ചെന്ന ഞാൻ മഞ്ജുളയെ ചേർത്ത് നിർത്തി ഓഡിയൻസിന് പരിചയപ്പെടുത്തി കൊണ്ട് പാടി . എല്ലാവരും താളം പിടിച്ച് പാട്ട് ആസ്വദിച്ചപ്പോൾ .സന്തോഷം കൊണ്ടാവാം അവൾ മാത്രം കരഞ്ഞു. വികാരനിർഭരമായ രംഗം പ്രിയ സുഹൃത്ത് ഫൈസൽക്ക ക്യാമറയിൽ പകർത്തി.
ഒരുപാട് ഇഷ്ട്ടം തോന്നിയ ഫോട്ടോ .
മനസിന് വലിയ സന്തോഷം തോന്നിയ നിമിഷം
ഏറെ സന്തോഷം തോന്നിയ ദിനം .
അടുത്ത ദിവസം ഹോമിൽ നിന്ന് വിവാഹം കഴിഞ്ഞ് പോയ കുറേ അനിയത്തിമാർ എന്നെ വിളിച്ചു സന്തോഷം അറിയിച്ചു.
അത് മനസിന് ഇരട്ടിമധുരം സമ്മാനിച്ചു