ഒരു ഒറ്റ ചിത്രം കൊണ്ട് സോഷ്യല്‍ മീഡിയയെ ഇളക്കി മറിക്കാന്‍ കെല്‍പ്പുള്ള മലയാളം സെലിബ്രിറ്റികളില്‍ മുന്‍നിരയിലുള്ള താരമാണ് മമ്മൂട്ടി. ഇടക്കൊക്കെ മമ്മുക്ക ഇത്തരത്തില്‍ തരംഗം സൃഷ്ടിക്കാറുമുണ്ട്. അതുകൊണ്ടുതന്നെ അപ്ഡേഷനുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ സിനിമാ താരങ്ങള്‍ അടക്കമുള്ള ആരാധകര്‍ സോഷ്യല്‍ മീഡിയയിലും മമ്മുക്കയ്ക്ക് പിന്നാലെയുണ്ട്.
3 മില്യന്‍ ഫോളോവേഴ്സ് ആണ് ഇന്‍സ്റ്റാഗ്രമില്‍ മമ്മുക്കയ്ക്കുള്ളത്. താരം സ്വന്തമായാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാറ്. എന്നാല്‍ ഇത്രയേറെ ഫോളോവേഴ്സ് ഉണ്ടായിട്ടും, ഒട്ടുമിക്ക താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടും മമ്മുക്ക തിരിച്ച് ഫോളോ ചെയ്യുന്നത് വെറും രണ്ട് പേരെ മാത്രമാണ്.
മകനും നടനുമായ ദുല്‍ഖറാണ് മമ്മൂട്ടി ഫോളോ ചെയ്യുന്ന ഒരാള്‍. രണ്ടാമത്തെ ആളാവട്ടെ സിനിമാതാരവും മ്യുസീഷനും റേഡിയോ ജോക്കിയുമായ ജിനു ബെന്നാണ്. 5 സുന്ദരികള്‍ എന്ന ആന്തോളജി സിനിമയില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ”കുള്ളന്റെ ഭാര്യ” എന്ന ഹൃസ്വസിനിമയിലെ കുള്ളനായി വേഷമിട്ട താരമാണ് ജിനു ബെന്‍.