‘തൂക്കിക്കൊല്ലാതിരിക്കാന്‍ പറ്റുവോ? വീണ്ടും ലെഗ് ഡേ ഹാഷ്ടാഗുമായി അഭയ ഹിരണ്‍മയി

abhaya-hirnmayi-new-post-in-instagram
abhaya-hirnmayi-new-post-in-instagram

ഐഎഫ്എഫ്‌കെ വേദിയില്‍ റിമ കല്ലിങ്കല്‍ നടത്തിയ സംഭാഷണ വിഡിയോക്കു താഴെ വലിയ രീതിയിലുള്ള സദാചാര ആക്രമണമാണ് നടക്കുന്നത്. റിമയുടെ വേഷം മാന്യമല്ലെന്ന രീതിയിലാണ് ഭൂരിഭാഗം കമന്റുകളും. റിമ കല്ലിങ്കലിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായതോടെ നടിക്കു പിന്തുണ പ്രഖ്യാപിച്ച് ഗായിക അഭയ ഹിരണ്‍മയി രംഗത്തെത്തിയിരിക്കുകയാണ്. മിനി സ്‌കര്‍ട്ട് ധരിച്ചുള്ള മിറര്‍ സെല്‍ഫി പങ്കുവച്ചുകൊണ്ടാണ് അഭയ ഐക്യദാര്‍ഢ്യം അറിയിച്ചത്. ‘തൂക്കിക്കൊല്ലാതിരിക്കാന്‍ പറ്റുവോ? ഇല്ല അല്ലേ’ എന്ന് ചിത്രത്തിനൊപ്പം അഭയ ഹിരണ്‍മയി കുറിച്ചു. വീണ്ടും ലെഗ് ഡേ എന്ന ഹാഷ് ടാഗും അഭയ കൊടുത്തിട്ടുണ്ട്.

cyber-attack-against-rima-kallingals dress
cyber-attack-against-rima-kallingals dress

മിനി സ്‌കര്‍ട്ട് ധരിച്ച് സുഹൃത്തിനൊപ്പമിരിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു രഞ്ജിനി ഹരിദാസിന്റെ പ്രതിഷേധം. പാര്‍വതി തിരുവോത്ത്, ഗായികമാരായ സയനോര ഫിലിപ്പ്, സിത്താര കൃഷ്ണകുമാര്‍ എന്നിവരും റിമയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് പോസ്റ്റുകളും സ്റ്റോറികളുമൊക്കെ ഇട്ടിരുന്നു. മുമ്പ് ഒരിക്കല്‍ ഇതുപോലെ ഒരു അനുഭവം നേരിടേണ്ടി വന്നിട്ടുള്ള താരമാണ് നടി അനശ്വര രാജന്‍. ആ സമയത്തും താരങ്ങള്‍ അനശ്വരയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.