ബോളിവുഡ് കിംഗ് ഖാന് ഷാരൂഖാന്റെ മകനാണ് ആര്യന് ഖാന്. അച്ഛന് ഷാരൂഖാന് ലോകം അറിയപ്പെടുന്ന ഒരു നടനായി മാറി എങ്കിലും മകന് ആ വഴിക്കല്ല സഞ്ചരിക്കാന്‍ ഉദ്ദേശിക്കുന്നത്. ആര്യന് ഖാന് സംവിധാന രംഗത്തേക്ക് തിരിഞ്ഞിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒരു വെബ് സീരിസും ഒരു ഫീച്ചര്‍ സിനിമയുമാണ് ആര്യന് ഖാന് സംവിധാനം ചെയ്യുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കുറച്ച നാളുകള്‍ക്ക് മുന്‍പ് ഇതേ കുറിച്ച് ഒരു സൂചന ആരാധകര്‍ക്ക് ലഭിച്ചിരുന്നു എങ്കിലും പിന്നീട് ഇപ്പോഴാണ് സംഭവം
സത്യമാണെന്ന് ആരാധകരും മനസ്സിലാക്കുന്നത്.. എല്ലാത്തിനേയും കുറിച്ച് വളരെ വ്യക്തമായി പഠിച്ചതിന് ശേഷമാണത്രെ താരപുത്രന് സംവിധാന രംഗത്തേക്ക് ഇറങ്ങിതിരിച്ചത്. താന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പരീക്ഷണാടിസ്ഥാനത്തില്‍ താരം കഴിഞ്ഞ ദിവംസ ചെയ്തു നോക്കി എന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ആര്യന് ടെസ്റ്റ് ഷൂട്ട് നടത്തിയത്. അണിയറ പ്രവര്‍ത്തകരെല്ലാം താരത്തിനൊപ്പം തന്നെ നിന്നു.
അതേസമയം, അച്ഛന് ഷാരൂഖാനും പൂര്‍ണപിന്തുണ നല്കി ആര്യന് ഒപ്പം തന്നെയുണ്ട്. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റാണ് ആര്യന്റെ സംവിധാന സംരംഭം നിര്‍മ്മിക്കുന്നത്… ലഹരി മരുന്ന് കേസില്‍ കുടുങ്ങി ജയില്‍ വാസം അനുഭവിക്കേണ്ടി വന്നപ്പോള്‍ ആര്യന് മാനസികമായി വല്ലാത തളര്‍ന്നിരുന്നു.
ആ സംഭവത്തിന് ശേഷം ഷാരൂഖും അത്ര സജീവമല്ലായിരുന്നു, ഇപ്പോഴിതാ അച്ഛനും മകനും പുതിയ ചരിത്രങ്ങള്‍ തീര്‍ക്കാന്‍ വരികയാണ്. പത്താന് ആണ് ഷാരൂഖിന്റതായി പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം. മാത്രമല്ല സംവിധായകന് അറ്റ്ലി ഒരുക്കുന്ന ചിത്രത്തിലും ഷാരൂഖാന് നായകനായി എത്തുന്നുണ്ട്.