സിനിമാ ലോകത്ത് തന്നെ ഏറെ തിരക്കേറിയ നടിയാണ് പ്രിയങ്ക ചോപ്ര. ഈ വര്‍ഷം ആദ്യം തന്നെ ഞങ്ങള്‍ക്ക് ഒരു കുഞ്ഞ് പിറന്നു എന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് കൊണ്ടായിരുന്നു ബോളിവുഡ് ലേഡി സൂപ്പര്‍സ്റ്റാര്‍ പ്രിയങ്ക ചോപ്രയും ഭര്‍ത്താവും പ്രശസ്ത പാട്ടുകാരനും ആയ നിക്ക് ജോഹ്നാസും രംഗത്ത് എത്തിയത്. വാടക ഗര്‍ഭത്തിലൂടെയായിരുന്നു ഇരുവരും ഒരു കുഞ്ഞിനെ സ്വന്തമാക്കിയത്. അന്ന് നിരവധിപ്പേര്‍ താരദമ്പതികളെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരുന്നു. ഞങ്ങള്‍ വാടക ഗര്‍ഭത്തിലൂടെ ഒരു കുഞ്ഞിനെ സ്വന്തമാക്കി..
ഒരുപാട് സന്തോഷമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ക്ക് കുറച്ച് സ്വകാര്യത ആവശ്യമാണെന്നും ഇരുവരും ചേര്‍ന്ന് ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അവധി ദിനങ്ങള്‍ ആഘോഷമാക്കി മാറ്റുമ്പോഴും പ്രിയങ്കയുടേയും നിക്ക്ന്റേയും കൂടെ കുഞ്ഞ് ഇല്ലാത്തതത് എന്താണെന്നാണ് പലരുടേയും ചോദ്യം.
View this post on Instagram
ചിലര്‍ നടിയ്ക്ക് എതിരെ വിമര്‍ശനങ്ങളും ഉയര്‍ത്തുന്നുണ്ട്, കഴിഞ്ഞ ദിവസങ്ങളിലായാണ് അവധിദിനാഷോഷത്തിന്റെ ഫോട്ടോകള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അപ്പോഴും ഇരുവരുടേയും കുഞ്ഞിനെയാണ് ആരാധകര്‍ തിരയുന്നത്. കുഞ്ഞിനെ കാണാന്‍ ഞങ്ങള്‍ക്ക് തിടുക്കമായി
View this post on Instagram
എന്നും ചില ആരാധകര്‍ കമന്റുകളായി ഫോട്ടോയ്ക്ക് അടിയില്‍ പങ്കുവെയ്ക്കുന്നുണ്ട്. കുഞ്ഞിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും താരദമ്പതികള്‍ പുറത്ത് വിടാത്തതും ആരാധകരില്‍ ചിലരില്‍ എങ്കിലും ഒരു പരിഭവമായി അവശേഷിക്കുന്നുണ്ട്.