ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രിയപ്പെട്ട നടി ഭാവന മലയാള സിനിമാ ലോകത്തേക്കുള്ള തിരിച്ചു വരവ് പ്രഖ്യാപിച്ചത്. താരത്തിന്റെ തിരിച്ചു വരവ് ആഘോഷമാക്കി മാറ്റുന്ന ആരാധകരിലേക്ക് ഇപ്പോഴിതാ ഒരു രാജകുമാരിയെ പോലെ എത്തിയിരിക്കുകയാണ് ഭാവന. സാരിയിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് നടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സാരിയിലുള്ള തന്റെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എല്ലാ സ്ത്രീകളും രാജ്ഞികളാണ് എന്നാണ് താരം കുറിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഭാവനയുടെ ഫോട്ടോകള്‍ തരംഗമായി മാറിയിരുന്നു.
കടും ഓറഞ്ച് നിറത്തിലുള്ള സാരി അണിഞ്ഞാണ് ഭാവന എത്തിയിരിക്കുന്നത്. അതിന് ചേരുന്ന ആഭരണങ്ങളും ധരിച്ചെത്തിയ താരത്തെ കാണാന്‍ എന്ത് ഭംഗിയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഷുഹൈബ് ആണ് ഭാവനയുടെ ഈ മനോഹര ചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ഫെമി ആന്റണിയാണ് ഭാവനയുടെ ഈ ഫോട്ടോ ഷൂട്ടിന്റെ ഹെയര്‍ സ്റ്റൈലിസ്റ്റ്. വസ്ത്രവും സ്റ്റൈലിംഗും ചെയ്തിട്ടുള്ളത് അഭിനവാണ്.
അഞ്ച് വര്‍ഷത്തോളം മലയാള സിനിമയില്‍ നിന്ന് വിട്ടു നിന്ന ഭാവനയുടെ തിരിച്ചു വരവ് ആഘോഷമാക്കുന്ന ആരാധകര്‍ക്കിടയില്‍ താരത്തിന്റെ പുതിയ ഫോട്ടോകളും ശ്രദ്ധ നേടുകയാണ്. ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് നടി ഭാവന വീണ്ടും മലയാളത്തില്‍ സജീവമാകാനൊരുങ്ങുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു പുറത്ത് വിട്ടത്.
പിന്നീട് ഭാവനയും ഈ വിവരം ആരാധകരെ അറിയിച്ചിരുന്നു. ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുക. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്ന ഭാവനയ്ക്ക് പുതിയ സിനിമയുടെ ടീം ഒരു വന്‍ സ്വീകരണം തന്നെയായിരുന്നു ഒരുക്കിയിരുന്നത്.