ശക്തമായ നിലപാടുകള്‍ സമൂഹത്തിന് മുന്നില്‍ തുറന്ന് എഴുതുന്നത് കൊണ്ട് തന്നെ നടനും നാടക കലാകാരനുമായ ഹരീഷ് പേരടിയുടെ പോസ്റ്റുകളും അഭിപ്രായങ്ങളും എന്നും ചര്‍ച്ചയാകാറുണ്ട്. ഒരു അഭിനേതാവ എന്നതിലുപരി തനിക്ക് മുന്നില്‍ തെറ്റ് എന്ന് തോന്നുന്ന കാര്യങ്ങളോട് സോഷ്യല്‍ മീഡിയ പേജുകളിലൂടെ പ്രതികരിക്കുകയും മുഖം നോക്കാതെ വിമര്‍ശനങ്ങളും പ്രസ്താവനകളും നടത്താനും ഇദ്ദേഹം മടിക്കാറില്ല. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റാണ് മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.
തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ഹരീഷ് പേരടി പുതിയ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അവള്‍ക്കൊപ്പം എന്ന് പറഞ്ഞവര്‍ക്കൊന്നും ഇപ്പോള്‍ മിണ്ടാട്ടമില്ല എന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, അവള്‍ക്കൊപ്പം നില്ക്കുന്നവര് പോലും ഇപ്പോള്‍ അവനൊപ്പം നില്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നും പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ അവസ്ഥയെ കുറിച്ചും തന്റെ കാഴ്ച്ചപ്പാടിലൂടെ ശക്തമായ വിമര്‍ശനമാണ് ഹരീഷ് പേരടി ഉയര്‍ത്തിയിരിക്കുന്നത്.
അതീജീവിതയുടെ ഹൈക്കോടതിയിലെ അലര്‍ച്ച പെണ്മക്കളുള്ള എല്ലാ കുടുംബത്തിന്റേയും ഉറക്കം കെടുത്തുന്നു എന്നാണ് ഇദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. മാത്രമല്ല ഈ പെണ്‍കുട്ടിക്ക് നീതി ലഭിക്കണം എന്ന് കൂടി അദ്ദേഹം കുറിപ്പിലൂടെ പറയുന്നു.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടാതെ 99നെ നൂറ് ആക്കിയിട്ട് എന്താണ് കാര്യം എന്താണ് കാര്യം എന്നും ഹരീഷ് പേരടി തന്റെ കുറിപ്പിലൂടെ ചോദിക്കുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് താരസംഘടന ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി തനിക്ക് സംഘടനയില്‍ നിന്ന് പുറത്ത് പോകണം എന്ന് കാണിച്ച് ഹരീഷ് പേരടി ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയും ഏറെ ചര്‍ച്ചയായിരുന്നു.