തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നയന്‍താര തന്റെ പ്രകടനം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. 2016ല്‍ വിഘ്നേഷ് ശിവന്റെ സംവിധാനത്തില്‍
നാനും റൗഡി താനില്‍ നയന്‍താര അഭിനയിച്ചിരുന്നു.
ഷൂട്ടിങ്ങിനിടെ നയന്‍താരയും വിഘ്നേഷും പ്രണയത്തിലാവുകയും അന്നുമുതല്‍ ഇരുവരും മിക്ക സ്ഥലങ്ങളിലും ഒരുമിച്ചെത്തുമായിരുന്നു. പരാജയപ്പെട്ട നിരവധി ബന്ധങ്ങള്‍ക്ക് ശേഷം, നയന്‍താര തന്റെ യഥാര്‍ത്ഥ പ്രണയം വിഘ്നേഷില്‍ കണ്ടെത്തി, 2022 ജൂണില്‍ ഇരുവരും വിവാഹിതരാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.
വിഘ്നേഷ് ശിവന് തന്റെ ആത്മസുഹൃത്തായ നയന്താരയോട് സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു അവസരവും ഒരിക്കലും പാഴാക്കാറില്ല. താരം തന്റെ സോഷ്യല്‍ മീഡിയകളില്‍ എപ്പോഴും നയതാരയുമൊത്തുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. 2022 മെയ് 24-ന്, വിക്കി ഒരു വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ നിരവധി പേരാണ് അതേറ്റെടുത്തത്. നയന്‍താരയുടെയും വിഘ്നേശ് ശിവന്റെയും സ്നേഹം വ്യക്തമാക്കുന്നൊരു വീഡിയോ ആണ് പോസ്റ്റ് ചെയ്തത്. നയന്‍താരയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഘ്നേശ് ശിവനെ വിഡിയോയില്‍ കാണാം. മഹാബലിപുരത്തെ ഒരു സീ ഫുഡ് ഹോട്ടലില്‍ നിന്നുള്ള ഈ രംഗം വിഘ്നേശ് തന്നെയാണ് പങ്കുവച്ചത്.
‘ഏറ്റവും മികച്ച നാടന്‍ ഭക്ഷണം അവളെ കഴിപ്പിക്കുന്നതാണ് എന്റെ സന്തോഷം. അതും പ്രിയപ്പെട്ട സീ ഫുഡ് ഹോട്ടലില്‍ നിന്ന്. രുചികരമായ ഭക്ഷണവും സ്നേഹമുള്ള മനുഷ്യരുമുള്ള ഇത്തരം ഹോട്ടലുകള്‍ മാത്രമാണ് ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം.”വിഘ്നേശ് വീഡിയോയ്ക്കൊപ്പം ഇങ്ങനെ കുറിച്ചു. ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.
https://youtu.be/alwJAZj8QiU