ബോളിവുഡ് സിനിമാ ലോകത്തിന്റെ കിംഗ്ഖാനാണ് ഷാരൂഖാന്. താരത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ എന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. അത് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെ കുറിച്ചുള്ളതായാലും ശരി വ്യക്തി ജീവിതത്തെ കുറിച്ച് ഉള്ളതായാലും ശരി. ഇപ്പോഴിതാ ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് താരം പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകരില്‍ അത്ഭുതം ഉണ്ടാക്കിയിരിക്കുന്നത്. ഒരു ടിവി ബ്രാന്റിന്റെ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് കഴിഞ്ഞ ദിവസം തന്റെ വീട്ടിലെ ടീവികളുടെ എണ്ണം താരം വെളിപ്പെടുത്തിയത്.
മുംബൈയിലെ തന്റെ വീട്ടിലെ ടീവികളുടെ എണ്ണത്തെ കുറിച്ചാണ് താരം പറഞ്ഞത്. തന്റെ വീട്ടിലെ എല്ലാ മുറികളിലുമായി പന്ത്രണ്ടോളം ടെലിവിഷനുകള്‍ ഉണ്ടെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഇതിനെല്ലാം കൂടി മുപ്പത് മുതല്‍ നാല്‍പ്പത് ലക്ഷം രൂപ വരെ വില വരുമെന്നും താരം പറഞ്ഞു. ഷാറൂഖാന് ഇതേ കുറിച്ച് പറയുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. എന്റെ വീട്ടിലെ കിടപ്പുമുറി, സ്വീകരണമുറി തുടങ്ങി തന്റെ മക്കളുടേയും മുറികളിലായി ഓരോ ടീവി ഉണ്ടെന്ന് താരം പറഞ്ഞു. അതോടൊപ്പം തന്റെ ജിമ്മിലെ ടീവി കേടായപ്പോള്‍ പുതിയത് വാങ്ങിയതും പ്രസ്തുത ബ്രാന്‍ഡിന്റെ ടീവിയാണെന്നുമാണ് ഷാരൂഖാന് വീഡിയോയില്‍ പറയുന്നത്.
ഈ വീഡിയോ ആണ് ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. മുംബൈയിലെ തന്റെ മന്നത്ത് വീട്ടിലെ വിശേഷങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ ഇന്റീരിയല്‍ എല്ലാം ഭാര്യയുടെ മേല്‍നോട്ടത്തിലാണെന്ന് താരം പറയുന്നു.
അതുപോലെ താരത്തിന്റെ വീട് ആരാധകര്‍ക്ക് ഏറെ പ്രിപ്പെട്ടത് തന്നെയാണ് ഷാരൂഖുമായി ബന്ധപ്പെട്ട ആഘോഷ ദിവസങ്ങളില്‍ ആരാധകര്‍ ഈ വീടിനു മുന്നിലാണ് തടിച്ചുകൂടുന്നത്. അന്നേ ദിവസം അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ വേണ്ടിയാണ് ആയിരങ്ങള്‍ ഇവിടെ എത്തുക. ആരാധകരെ കാണാന്‍ കൈവീശി കാണിച്ചുകൊണ്ട് അദ്ദേഹം ബാല്‍ക്കണിയില്‍ എത്താറുമുണ്ട്.