ഇങ്ങനെയും സാരി ഉടുക്കാം; ലക്ഷ്മി നക്ഷത്രയുടെ ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാറിലും സ്റ്റാര്‍ മാജിക്കിലൂടെയുമായി ആരാധകരുടെ സ്വന്തമായി മാറുകയായിരുന്നു ലക്ഷ്മി. ചിന്നു എന്നാണ് ആരാധകരും ലക്ഷ്മിയെ വിളിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കിടുന്ന ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ലക്ഷ്മി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

കറുപ്പ് സാരിയില്‍ നല്ല സ്‌റ്റൈലിഷ് ലുക്കിലാണ് താരമെത്തിയിരിക്കുന്നത്. വേറിട്ട രീതിയിലാണ് ലക്ഷ്മി സാരി ധരിച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ ആരാധകരേറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളുമായെത്തിയത്.

പുതിയ ബിഎംഡബ്ല്യു സ്വന്തമാക്കിയ വിവരം താരം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ബിഎംഡബ്ല്യു 3 സീരിസ് ഗ്രാന്‍ലിമോസിന്‍ 330 എല്‍ഐ എം സ്പോര്‍ട്ട് പതിപ്പാണ് കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്ന് താരം ഗാരിജിലെത്തിച്ചത്.

lakshmi nakshathra new bmw
lakshmi nakshathra new bmw

തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയ വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ആരാധകരെ അറിയിച്ചത്.