
രമേഷ് പിഷാരടിയെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഇളയ മകന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി വൈറലാകുന്നത്. രമേഷ് പിഷാരടി തന്നെയാണ് ഇളയ മകന്റെ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ടത്. രണ്ട് ഭാഗങ്ങളായി മകന്‍ സ്‌കൂളില്‍ പോയതിന്റെ വിശേഷങ്ങളാണ് ഈ വീഡിയോ വഴി താരം പങ്കുവെച്ചിരിക്കുന്നത്. ഇന്നാണ് താരത്തിന്റെ ഇളയ പുത്രന്‍ ആദ്യമായി സ്‌കൂളില്‍ എത്തിയത്.

അമ്മയുടെ കൈ പിടിച്ച് സ്‌കൂള്‍ പടി കയറുന്ന മകന്റെ വീഡിയോ പങ്കുവെച്ച് എപ്പോഴത്തെയും പോലെ ഒരു കിടിലന്‍ ക്യാപ്ഷനും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ‘പ്രദര്‍ശന സ്‌കൂളുകളെ പ്രകമ്പനം കൊള്ളിക്കാന്‍ ഇന്ന് മുതല്‍ ദിവസേന 4 ക്ലാസുകള്‍ ബുക്ക് ഉണ്ടായിരിക്കുന്നതാണ്’ എന്നാണ് താരം മകന്റെ വീഡിയോയ്ക്ക് നല്‍കിയ അടിക്കുറിപ്പ്. താരപുത്രന് ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേരാണ് കമന്റുകള്‍ പങ്കുവെച്ച് എത്തിയത്.
View this post on Instagram
എന്നാല്‍ സ്‌കൂള്‍ ദിനത്തിന്റെ ഭാഗം അവിടെ തീര്‍ന്നിരുന്നില്ല.. മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു വീഡിയോ കൂടി രമേഷ് പിഷാരടിയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മകന്‍ തിരിച്ചു വരുന്നതിന്റെ വീഡിയോ പങ്കുവെച്ച്, ഫാമിലി ഓഡിയന്‍സ് ഏറ്റെടുത്തു അമിത പ്രതീക്ഷയുടെ ഭാരം ഒരു പ്രശനം ആയി. പ്രെഡിക്റ്റബിള്‍ ആയിരുന്നു എന്നാണ് താരം കുറിച്ചിരിക്കുന്നത്.
View this post on Instagram
സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയ ഈ വീഡിയോ വൈറലായി മാറുകയാണ്. നടിമാരായ ശ്വേത മേനോനും നൈല ഉഷയുമെല്ലാം താരം പങ്കുവെച്ച മകന്റെ വീഡിയോയ്ക്ക് കമന്റുകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.











