കൗതുകകരവും അമ്പരപ്പിക്കുന്നതുമായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സ്ഥിരം കാഴ്ചയാണ്. ഒറ്റനോട്ടത്തില്‍ സുനാമി പോലെ തോന്നിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോ കാണുമ്പോള്‍ വീടിന്റെ മേല്‍ക്കൂരയിലേക്ക് കൂറ്റന്‍ തിരമാലകള്‍ ഇറങ്ങുന്നത് പോലെ തോന്നും എന്നാല്‍ അതല്ല കാര്യം.
മേഘങ്ങള്‍ ഒരുമിച്ച് നീങ്ങുന്നതിന്റെ വീഡിയോ ആണിത്. വലിയ വീടുകളും കാറുകളും അതിന് മുകളില്‍ തിരമാലകള്‍ പോലെ മേഘങ്ങളും വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒരു ചരടു കൊണ്ട് പൊതിഞ്ഞ ഒരു ചാക്ക് പോലെ തോന്നുന്നു. ദൃശ്യങ്ങള്‍ കണ്ട് സോഷ്യല്‍ മീഡിയ ഞെട്ടി എന്ന് തന്നെ പറയേണ്ടി വരും.
ആരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നോ സ്ഥലം എവിടെയാണെന്നോ വ്യക്തമല്ല. റെഡ്ഡിറ്റാണ് വീഡിയോ പുറത്തുവിട്ടത്. കുന്നിന് ചെരുവിനോട് ചേര്‍ന്നോ മറ്റോ ഉള്ള പ്രദേശമാണിത്. പ്രകൃതിയിലെ മാറ്റങ്ങളാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് വിദഗ്ധര്‍ കരുതുന്നു. ഇത്തരമൊരു കാഴ്ച ആദ്യമായിട്ടാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം സൃഷ്ടിച്ചു. ഇത്തരം കാഴ്ചകള്‍ കണ്ട നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകള്‍ ഇട്ടിരിക്കുന്നത്.
☁️ Tsunami like clouds. #nature pic.twitter.com/E0a7H4LzrU
— D.All3n 🛸💨 (@D_all3n) June 16, 2022