മലയാളികളുടെ പ്രിയഗായിക അഭയ ഹിരണ്മയിയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. പാട്ട് പാടിക്കൊണ്ട് പുതിയൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭയ ഹിരണ്മയിയുടെ ഗാനാലാപനത്തിന്റെ ഈ ഷോട്ട് വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചായയ്ക്കൊപ്പം ഒരു ഗാനം കൂടി പാടി ആസ്വദിക്കുകയാണ് അഭയ ഹിരണ്മയി. പാട്ട് പാടിയ ശേഷം താരത്തിന്റെ ഫോട്ടോഗ്രാഫറും കോസസ്ട്യൂമറും ചേര്‍ന്ന് കൈയ്യടിക്കുന്നതും കേള്‍ക്കാം..
പുള്ളാരങ്ക്മാ.. എന്ന് തുടങ്ങുന്ന ഗാനമാണ് അഭയ ഹിരണ്മയി ഈണത്തില്‍ പാടി തന്റെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ആര് കൈയ്യടിച്ചില്ലേലും എനിക്കെന്റെ ഫോട്ടോഗ്രാഫറും കോസ്ട്യൂമറും ഉണ്ടെന്നാണ് താരം വീഡിയോ പങ്കുവെച്ച് കുറിയ്ക്കുന്നത്. നിരവധിപ്പേരാണ് അഭയ ഹിരണ്മയിയയുടെ ഈ പുതിയ പാട്ട് വീഡിയോ കണ്ടിരിക്കുന്നത്. അതേസമയം, കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്ക്കുന്ന പേരാണ് അഭയ ഹിരണ്മയിയുടേത്.
View this post on Instagram
സംഗീത സംവിധായകന് ഗോപി സുന്ദറുമായി ലിവിംഗ് ടുഗെദര്‍ റിലേഷനിലായിരുന്നു അഭയ. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഗായിക അമൃത സുരേഷ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച ഫോട്ടോ കണ്ടപ്പോഴാണ് അമൃതയും ഗോപി സുന്ദറും പ്രണയത്തിലാണെന്നും അഭയ ഹിരണ്മയിയുമായി ഗോപി സുന്ദര്‍ പിരിഞ്ഞെന്നും ആരാധകര്‍ക്ക് മനസ്സിലായത്. എന്നാല്‍ വളരെ പക്വതയോടെയാണ് അഭയ ഹിരണ്മയി തനിക്ക് എതിരെ വരുന്ന ചോദ്യങ്ങളോടും വിമര്‍ശനങ്ങളോടും പ്രതികരിച്ചത്.
കൂടുതല്‍ വിശദീകരണങ്ങള്‍ ഒന്നും ഇതേ ചൊല്ലി താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. അതേസമയം, ഇനി ഗാനരംഗത്ത് കൂടുതല്‍ സജീവമാകുമെന്നും കൂടുതല്‍ പരിപാടികള്‍ ചെയ്യുമെന്നും താരം പിറന്നാള്‍ ദിനത്തില്‍ തന്റെ ആരാധകര്‍ക്ക് വാക്ക് കൊടുത്തിരുന്നു. വാക്ക് പോലെ തന്നെ സ്റ്റേജ് പരിപാടികളില്‍ എല്ലാം വലിയ തംരഗം തന്നെ തീര്‍ത്ത അഭയയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.