ഗായിക അമൃത സുരേഷും സംഗീത സംവിധായകന് ഗോപി സുന്ദറും ഒന്നിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനമാണ് ഇരുവരും നേരിട്ടു കൊണ്ടിരിക്കുന്നത്. ഗോപി സുന്ദറിന്റെ ആദ്യ വിവാഹം വേര്‍പെടുത്താത്തതും പിന്നീടുണ്ടായ പ്രണയം ഉപേക്ഷിച്ചതുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങളേറെയും. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ ഇരുവരും തങ്ങളുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ അമൃതയെ ചേര്‍ത്തു പിടിച്ചുള്ള പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. ‘എന്റെ കണ്മണി’ എന്ന തലക്കെട്ടോടു കൂടിയാണ് ഗോപി ചിത്രം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയത്. ‘എത്ര ബ്രാഞ്ച് ഉണ്ടഡേ നിനക്ക്? എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
അതേസമയം നേരത്തെ ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് വിമര്‍ശകര്‍ക്കുള്ള മറുപടിയെന്നോണം കാപ്ഷന്‍ നല്‍കിയിരുന്നു ഇവര്‍. ‘മറ്റുള്ളവരുടെ വ്യക്തിപരമായ ‘ജീവിതത്തെ’ വിലയിരുത്തുകയും അഭിപ്രായമിടുകയും ചെയ്യുന്ന തൊഴിലില്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ട കറിയും ഞങ്ങള്‍ സമര്‍പ്പിക്കുന്നു’, എന്നാണ് ഇരുവരും ഒന്നിച്ച് പങ്കുവച്ച ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
അമൃതയും ഗോപിയും ഒന്നിക്കുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പലരും തിരഞ്ഞത് അമൃതയുടെ മകള്‍ അവന്തിക എന്ന പാപ്പുവിനെക്കുറിച്ചാണ്. കഴിഞ്ഞ ദിവസം അവന്തികയോടൊപ്പം നില്ക്കുന്ന ഗോപി സുന്ദറിന്റെയും അമൃതയുടെയും ചിത്രം പങ്കുവച്ചിരുന്നു. ‘ഓം നമോ നാരായണായ’ എന്ന് കുറിച്ച് ഗുരുവായൂര്‍ നടയില്‍ നില്ക്കുന്ന ചിത്രമാണ് അമൃത പങ്കുവച്ചത്. ഇരുവര്‍ക്കുമൊപ്പം സന്തോഷത്തോടെ ചിരിച്ചു നില്ക്കുന്ന പാപ്പുവിനെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.