മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ്ബോസ് സീസണ് 4 മലയാളത്തിലെ വിജയിയെ പ്രഖ്യാപിച്ചു. ദില്‍ഷ പ്രസന്നന് ആണ് ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യത്തെ വനിത ബിഗ് ബോസ് മലയാളം വിജയിയാണ് ദില്‍ഷ.
20 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ബിഗ് ബോസ് വീട്ടില്‍ അവസാനം അവശേഷിച്ചത് ആറു പേരായിരുന്നു. ലക്ഷ്മിപ്രിയ, ധന്യ, ദില്‍ഷ, സൂരജ് തേലക്കാട്, ബ്ലെസ്ലി, റിയാസ് എന്നിവരാണ് വീട്ടിനുള്ളില്‍ ശേഷിച്ച ആറുപേര്‍. ഇവരില്‍ റിയാസ് നാല്‍പ്പത്തി രണ്ടാം ദിവസം വീട്ടിലേക്കെത്തിയ വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ത്ഥിയും മറ്റുള്ളവര്‍ ആദ്യദിനം മുതലുള്ളവരുമാണ്.
റിയാസ് അല്ലെങ്കില്‍ ബ്ലെസ്ലി വിജയിക്കുമെന്നായിരുന്നു ആരാധകരുടെ പ്രവചനം. ഈ പ്രതീക്ഷ തെറ്റിച്ചാണ് ദില്‍ഷ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആറാം സ്ഥാനത്ത് സൂരജ്, ധന്യ അഞ്ചാം സ്ഥാനം, ലക്ഷ്മി പ്രിയ നാലാം സ്ഥാനം, റിയാസ് മൂന്നാം സ്ഥാനം, ബ്ലസ്ലി രണ്ടാം സ്ഥാനവുമാണ് നേടിയത്.
സീസണ് ഓഫ് കളേഴ്സ് എന്ന ടാഗ് ലൈനോടെയാണ് ഇത്തവണ ഷോ തുടങ്ങിയത്. നാനാ മേഖലകളില്‍ തിളങ്ങുന്നവരായിരുന്നു മത്സരാര്‍ത്ഥികളായെത്തിയത്. വളരെ നാടകീയത നിറഞ്ഞ ദിവസങ്ങളായിരുന്നു ബിഗ് ബോസ് വീട്ടിലേത്. ചിലരുടെ പുറത്താകലും പുറത്തു പോക്കുമെല്ലാം ഉദ്വോഗഭരിതമായ നിമിഷങ്ങള്‍ ആണ് പ്രക്ഷകന് സമ്മാനിച്ചത്. അങ്ങനെയാണ് 100ാം ദിവസം വിജയിയെ പ്രഖ്യാപിച്ചത്.