വളര്‍ത്തുമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ആത്മബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല. സ്നേഹിച്ചാല്‍ പത്തിരട്ടി സ്നേഹം തിരിച്ചുതരുന്നവരാണ് അരുമകള്‍. ഉടമയെ കാണാതാല്‍ ഭക്ഷണം കഴിയ്ക്കാതെസ അക്ഷമരായി അവര്‍ നടക്കാറുണ്ട്. അങ്ങനെയൊക്കെ അവര്‍ സ്നേഹം പ്രകടിപ്പിക്കും. ചില പ്രത്യേക സാഹചര്യങ്ങളില്‍ അരുമകളെ കൈവിടേണ്ട അവസ്ഥ വരാറുണ്ട് ഉടമസ്ഥര്‍ക്ക്. മനസ്സില്ലാ മനസ്സോടെയാണ് പലരും അതിന് നിര്ബന്ധിതരാവാറ്.

അത്തരത്തില്‍ സ്നേഹത്തിനെ നിര്‍വചിക്കാനാത്ത ഒരു വീഡിയോയാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. ഒരു ആടും ഉടമയും തമ്മിലുള്ള വികാരഭരിതമായ നിമിഷങ്ങള്‍ കണ്ണുനിറയ്ക്കുകയാണ്.
ചന്തയില്‍ വിറ്റതിന് പിന്നാലെ മനുഷ്യരെ പോലെ ഏങ്ങിക്കരയുകയാണ് ആആട്. ഉടമയുടെ തോളില്ചാഞ്ഞാണ് ആട് കരയുന്നത്. സാധാരണത്തെ കരച്ചിലിനേക്കാള്‍
കുഞ്ഞുങ്ങള്‍ കരയുന്നതിന് സമാനമായാണ് ആടിന്റെ കരച്ചില്. കരച്ചിലിന്റെ ശക്തിയില്‍ ഉടമയുടെ ശരീരം ഉലയുന്നുമുണ്ട്. 21 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം.

@Ram_Vegan എന്ന ഉപയോക്താവാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുള്ളത്. നിമിഷ നേരംകൊണ്ടാണ് വീഡിയോ വൈറലായത്. പെരുന്നാള്‍ സമയത്ത്,ആടിനെ വില്ക്കാന് ചന്തയില്‍ കൊണ്ടുവന്നപ്പോഴുള്ളതാണ് എന്ന് പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് എവിടെ നടന്നതാണെന്ന് വ്യക്തമല്ല. അതേസമയം, ആടിന് പിന്നീട് എന്തുസംഭവിച്ചു എന്ന കാര്യവും വ്യക്തമല്ല.
സംസാരിക്കാന്‍ കഴിയില്ലെങ്കിലും അവര്‍ക്കും വികാരങ്ങളുണ്ടെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇത്രയും സ്നേഹം കാട്ടുന്ന ഈ ആടിനെ വില്‍ക്കരുതെന്ന് ഭൂരിക്ഷവും ആവശ്യപ്പെടുന്നു.
Goat brought to be sold hugs owner, cries like human ???????? pic.twitter.com/k5LwYRKDqW
— Ramasubramanian V. Harikumar ???? (@Ram_Vegan) July 15, 2022











