ജോഷി-സുരേഷ് ഗോപി ചിത്രം പാപ്പന് ജൂലൈ 29 ന് തിയേറ്ററുകളിലെത്തുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. മാസ് ഫാമിലി ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഗോകുല്‍ സുരേഷ്, നൈല ഉഷ, കനിഹ, നീത പിള്ള എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മറ്റു നിരവധി താരങ്ങളും അണിനിരക്കുന്നു.
ആര്‍ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലന് അവതരിപ്പിക്കുന്ന ‘പാപ്പന്’ ഒരുങ്ങുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്സിന്റെയും ഇഫാര്‍ മീഡിയയുടെയും ബാനറിലാണ്. ഗോകുലം ഗോപാലന്, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് പാപ്പന്റെ നിര്‍മ്മാണം. സഹനിര്‍മ്മാണം – വി.സി. പ്രവീണ്‍, ബൈജു ഗോപാലന്, സുജിത് ജെ നായര്‍, ഷാജി. ശ്രീ ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേര്‍ന്നാണ് പാപ്പന് തിയേറ്ററുകളില്‍ എത്തിക്കുന്നത്.
ക്രിയേറ്റീവ് ഡയറക്ടര്‍ -അഭിലാഷ് ജോഷി, എഡിറ്റര്‍ -ശ്യാം ശശിധരന്, സംഗീതം -ജേക്സ് ബിജോയ്, ഗാനരചന -മനു മഞ്ചിത്, ജ്യോതിഷ് കാശി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -സെബാസ്റ്റ്യന്‍ കൊണ്ടൂപറമ്പില്, തോമസ് ജോണ്‍, കൃഷ്ണമൂര്‍ത്തി. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ആര്‍ട്ട് -നിമേഷ് എം താനൂര്‍. മേക്കപ്പ് റോണെക്സ് സേവ്യര്‍. കോസ്റ്റ്യൂം പ്രവീണ്‍ വര്‍മ,പ്രൊഡക്ഷന്‍ കണ്ട്രോളര് എസ് മുരുകന് , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന് ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്. പിആര്‍ഒ മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് ഒബ്സ്ക്യൂറ.