‘ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം ക്രൂരവിനോദമായി’ രൂക്ഷവിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

ദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം ക്രൂരവിനോദമായെന്ന രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. നേരത്തെ, അറിയപ്പെടുന്ന സിനിമ സംവിധായകരും നാടക കലാകാരന്മാരും നിരൂപകരുമായിരുന്നു ജൂറിയില്‍ ഉണ്ടായിരുന്നത്. ഇന്ന് ആ സ്ഥാനത്ത് അജ്ഞാത ജൂറിയാണ് ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ജോണ്‍ എബ്രഹാം പുരസ്‌കാരങ്ങള്‍ നല്‍കി സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

എന്താണ് പുരസ്‌കാര നിര്‍ണയത്തിനുള്ള മാനദണ്ഡമെന്നോ, ആരാണ് സിനിമകള്‍ കണ്ട് പുരസ്‌കാരം നിര്‍ണയിക്കുന്നതെന്നോ അറിയുന്നില്ല. നല്ല സിനിമകള്‍ അവരുടെ പട്ടികയില്‍ വരുന്നേയില്ല. തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കാണ് പുരസ്‌കാരങ്ങള്‍. ആരാണ് ഈ വികൃതി കാട്ടുന്നവരുടെ ചെയര്‍മാന്‍ എന്നുപോലും അറിയുന്നില്ല. ഇത് അന്യായമാണെന്നും ജൂറിയിലെ ഭൂരിഭാഗം അംഗങ്ങളും ബോളിവുഡ് സിനിമകളുടെ ആരാധകരാണ്.

ഒരു പ്രമുഖ ബോളിവുഡ് താരം തന്റെ ഫോണ്‍ കോള്‍ എടുത്തെന്ന് അഭിമാനത്തോടെ വീമ്പിളക്കിയ ഒരു മുന്‍ കേന്ദ്ര മന്ത്രിയുണ്ടായിരുന്നു. അതിനിടയില്‍ ഡല്‍ഹിയിലുള്ള ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, രണ്ട് സിനിമകള്‍ മാത്രം കണ്ട് പല ജൂറി അംഗങ്ങളും മടുത്തു. സിനിമ കാണാത്തവരും സിനിമയെക്കുറിച്ച് ഒന്നും മനസ്സിലാക്കാത്തവരുമാണ് ചിലര്‍ക്ക് അവാര്‍ഡ് നല്‍കുന്നതെന്നും അടൂര്‍ പറഞ്ഞു. ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി വികെ ജോസഫ് അധ്യക്ഷനായി.

Hot this week

ഈ സീസണിലെ അവസാന നോമിനേഷൻ; 3 പേർ രക്ഷപ്പട്ടു; ആരാകും ടിക്കറ്റ് റ്റു ഫിനാലെ സ്വന്തമാക്കുക? 

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സ 78ആം ദിവസത്തിലേക് നടക്കുമ്പോൾ ഇനി പത്ത്...

ആര് പറഞ്ഞു ഞങ്ങൾ ഹണിമൂൺ ട്രിപ്പിലാണെന്ന്! വിവാഹശേഷം ഉണ്ടായ മാറ്റത്തെ കുറിച്ച്,അപർണ്ണ ദാസ് 

ഈ അടുത്തിടെയാണ് നടി അപർണ ദാസും നടൻ ദീപക്ക് പറമ്പോലും വിവാഹം...

ദേവരാജൻ മാഷ് ഒരുക്കിയ ആ പരുപാടി യേശുദാസ് കുളമാക്കി! സംഭവത്തെ കുറിച്ച് ശാന്തിവിള ദിനേഷ് 

ഗാന​ഗന്ധർവനാണെങ്കിലും വ്യക്തി ജീവിതത്തിലെ യേശുദാസിനോട് പലർക്കും അനിഷ്ടമുണ്ട്. അമിത ദേഷ്യമാണ് ഇതിന്...

അപ്സരയെ ഒഴിവാക്കിയത് അൻസിബയ്ക്ക് വേണ്ടിയോ? നോറയ്ക്കും ജാസ്മിനും അൻസിബയായിരുന്നു വെല്ലുവിളി 

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും ഏറ്റവും അവസാനം...

നായക സ്ഥാനത്തു നിന്നും സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നു, ശിവ കാർത്തികേയൻ 

ടെലിവിഷൻ രംഗത്തു നിന്നും സഹനടന്മാരിലേക്കും പിന്നീട് നടനിലേക്കും എത്തിച്ചേർന്ന നടനാണ് ശിവകാർത്തികേയൻ...

Topics

ഈ സീസണിലെ അവസാന നോമിനേഷൻ; 3 പേർ രക്ഷപ്പട്ടു; ആരാകും ടിക്കറ്റ് റ്റു ഫിനാലെ സ്വന്തമാക്കുക? 

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സ 78ആം ദിവസത്തിലേക് നടക്കുമ്പോൾ ഇനി പത്ത്...

ദേവരാജൻ മാഷ് ഒരുക്കിയ ആ പരുപാടി യേശുദാസ് കുളമാക്കി! സംഭവത്തെ കുറിച്ച് ശാന്തിവിള ദിനേഷ് 

ഗാന​ഗന്ധർവനാണെങ്കിലും വ്യക്തി ജീവിതത്തിലെ യേശുദാസിനോട് പലർക്കും അനിഷ്ടമുണ്ട്. അമിത ദേഷ്യമാണ് ഇതിന്...

നായക സ്ഥാനത്തു നിന്നും സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നു, ശിവ കാർത്തികേയൻ 

ടെലിവിഷൻ രംഗത്തു നിന്നും സഹനടന്മാരിലേക്കും പിന്നീട് നടനിലേക്കും എത്തിച്ചേർന്ന നടനാണ് ശിവകാർത്തികേയൻ...

രണ്ട് തേപ്പ് മാത്രമേയുള്ളൂ… ഇത്ര വൈറലാകുമെന്ന് അറിഞ്ഞില്ല- അനുശ്രീ

മലയാളത്തിന്റെ പ്രിയ താരമാണ് നടി അനുശ്രീ. ഡയമണ്ട് നെക്ലേസിലൂടെ മലയാള സിനിമയിലേക്കെത്തിയ...

പുതിയ ഡെനിമില്‍ തിളങ്ങി ആലിയ!! വില കേട്ട് ഞെട്ടി ആരാധകലോകം

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടി ആലിയ ഭട്ടും റണ്‍ബീറും. ഇരുവരുടെയും...

നമ്മള്‍ ടാക്‌സ് കൊടുത്ത് ജീവിക്കുന്നവരല്ലേ, ഒരാള്‍ക്ക് പറയാനും അവകാശമുണ്ട്-ഷെയ്ന്‍ നിഗം

മലയാള യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടന്‍ ഷെയിന്‍ നിഗം. കിസ്മത്ത്...

Related Articles

Popular Categories