
മലയാള സിനിമാ മേഖലയിലെ യുവനടിമാരിര്‍ ശ്രദ്ധേയയാണ് നടി അനുശ്രീ, സോഷ്യല്‍ മീഡിയയിലേയും വളരെ ആക്ടീവ് ആയുള്ള വ്യക്തിയാണ് താരം. ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ റീല്‍സ് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി അനുശ്രീ പങ്കുവെച്ച വീഡിയോ പിന്നീട് ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. പ്രണയം തുളുമ്പുന്ന ഈ വീഡിയോ കണ്ട് മനസ്സില്‍ അങ്ങനെ ഒരു പ്രണയം ഉണ്ടോ എന്നാണ് അനുശ്രീയോട് ആരാധകര്‍ ചോദിക്കുന്നത്.

പ്രണയത്തെ കുറിച്ച് പറയുന്ന ഡയലോഗുകളില്‍ അനുശ്രീ എന്ത് രസമായി അഭിനയിച്ചിരിക്കുന്നു എന്നും കമന്റുകള്‍ വരുന്നുണ്ട്. ഇതാണ് പ്രണയം എന്നാണ് അനുശ്രീയുടെ വീഡിയോ കണ്ട് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേരാണ് അനുശ്രീയ്ക്ക് ആരാധകരായി ഉള്ളത്. സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന അനുശ്രീ സോഷ്യല്‍ മീഡിയയിലും റീല്‍സ് വീഡിയോകളുമായി എത്താറുണ്ട്.
View this post on Instagram
താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധ നേടാറുണ്ട്. എപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായാണ് അനുശ്രീ ആരാധകര്‍ക്ക് മുന്നില്‍ എത്താറുള്ളത്. നാടന്‍ വസ്ത്രങ്ങളും മോഡേണ്‍ വസ്ത്രങ്ങളും ഒരുപോലെ ഇണങ്ങുന്ന അനുശ്രീയ്ക്ക് ഏത് ലുക്കും ചേരും എന്നാണ് ആരാധകര്‍ പറയാറുള്ളത്.

അതേസമയം, അനുശ്രീയുടെ പുതിയ സിനിമ താരയ്ക്കായാണ് ഇപ്പോള്‍ പ്രിയപ്പെട്ടവര്‍ കാത്തിരിക്കുന്നത്. ട്വല്‍ത്ത് മാന്‍ എന്ന സിനിമയ്ക്ക് ശേഷം അനുശ്രീ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സിനിമയാണ് താര. സിനിമ ഇപ്പോള്‍ പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.











