മലയാളത്തിന്റെ പ്രിയനടന് ജോജു ജോര്‍ജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം പീസിന്റെ ട്രെയിലര്‍ പുറത്ത് വിട്ടു. ആക്ഷേപഹാസ്യ ചിത്രമായി ഒരുങ്ങുന്ന ഒരു ത്രില്ലര്‍ ചിത്രമാണ് പീസ്. കാര്‍ലോസ് എന്ന ഓണ്‍ലൈന്‍ ഡെലിവറി പാര്‍ട്ണറുടെ ജീവിതവും അയാളെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളും പറയുന്നതാണ് ഈ സിനിമയുടെ പ്രമേയം. കാര്‍ലോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത് ജോജു ജോര്‍ജാണ്.
മലയാളത്തിലെ പ്രിയ താരങ്ങളെല്ലാം എത്തുന്ന ഈ സിനിമ അനില്‍ നെടുമങ്ങാട് അവസാനമായി അഭിനയിച്ച സിനിമ കൂടിയാണ്. ജോജു ജോര്‍ജിന് ഒപ്പം, ഷാലു റഹീം, രമ്യാ നമ്പീശന്, അതിഥി രവി, ആശ ശരത്ത്, അനില്‍ നെടുമങ്ങാട്, അര്ജുന്, വിജിലേഷ്.. തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. സിനിമയുടെ ഒരു മിനിറ്റും നാല്‍പ്പത്തിയഞ്ച് സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയിലറാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.
സിനിമയുടെ ട്രെയിലര്‍ കണ്ട് തന്നെ ഒരു ഹിറ്റ് മണക്കുന്നണ്ടല്ലോ എന്നാണ് പ്രേക്ഷകര്‍ കമന്റുകളായി കുറിയ്ക്കുന്നത്. ട്രെയിലര്‍ കണ്ടതോടെ ഒരിക്കല്‍ കൂടി വേദനയോടെ അനില്‍ നെടുമങ്ങാട് എന്ന കലാകാരനെ കുറിച്ചുള്ള വാക്കുകളും ആരാധകര്‍ പങ്കുവെയ്ക്കുന്നുണ്ട്. ഈ സിനിമയ്ക്ക് എല്ലാവിധ ആശംസകളും ട്രെയിലര്‍ കണ്ട് പ്രേക്ഷകര്‍ കുറിയ്ക്കുന്നു.
തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായിട്ടാണ് ‘പീസി’ന്റെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറില്‍ ദയാപരനും ജോജുവും ചേര്‍ന്നാണ്.