ഫോട്ടോഷൂട്ടിനിടയില്‍ തന്നെ മറ്റൊരു ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധ നേടിയിരിക്കുകയാണ് ജയസൂര്യയും ഭാര്യ സരിത ജയസൂര്യയും. നടന് തന്നെയാണ് രസകരമായ അടിക്കുറിപ്പോടെ ഈ ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ ഷൂട്ടിനിടയിലെ ഒരു ഫോട്ടോഷൂട്ട്.. എന്ന് കുറിച്ചാണ് ജയസൂര്യ ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. പ്രിയതമ സരിതയുടെ ഫോട്ടോ എടുത്ത് നല്കുന്ന ജയസൂര്യയെ ആണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്.
ഓണാഘോഷത്തോട് അനുബന്ധിച്ചാണ് മലയാളികളുടെ പ്രിയപ്പെട്ട ദമ്പതികളായ ജയസൂര്യയും സരിതയും ഫോട്ടോഷൂട്ട് നടത്തിയത്. സരിതയും ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്. സരിതയുടെ തന്നെ ഉടമസ്ഥതയില്‍ നിന്നുള്ള സരിത ജയസൂര്യ ഡിസൈനിംഗ് സ്റ്റുഡിയോയില്‍ നിന്ന് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞിരിക്കുന്നത്.
മാച്ചിംഗ് ഡ്രെസ്സ് ആണ് സരിതയും ജയസൂര്യയും ധരിച്ച് എത്തിയത്. ഇതിന് മുന്‍പും സരിത ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ജയസൂര്യ പൊതുവേദികളില്‍ എത്തിയിരുന്നു.. ഓണത്തിന് തനി നാടന്‍ വേഷത്തിന് പ്രൗഢിയുടെ ടച്ച് കൊടുത്തതോടെ സംഗതി കളറായി.. ഇവരുടെ ഫോട്ടോകള്‍ ആരാധകരും
View this post on Instagram
ഏറ്റെടുത്ത് കഴിഞ്ഞു. ജയസൂര്യയോട് ഉള്ള ഇഷ്ടം പോലും അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ക്ക് സ്നേഹം നിറച്ച കമന്റുകളോടെ ആരാധകരും എത്തുകയാണ്.
View this post on Instagram