മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമിയും മുന്‍ ഭര്‍ത്താവ് റോയിസും പ്രേക്ഷക പ്രിയനാണ്. 12 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് റിമിയും റോയ്സും വിവാഹ മോചിതരായത്. അതിനുപിന്നാലെ റോയിസ് രണ്ടാം വിവാഹം കഴിച്ചതും സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു.
റിമിയെപ്പോലെ തന്നെ റോയിസും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. 2019 ഫെബ്രുവരി 22 നായിരുന്നു റോയിസ് കിഴക്കൂടനും സോണിയും തമ്മിലുള്ള വിവാഹം. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് സോണിയ. അടുത്ത കുടുംബാംഗങ്ങള്‍ക്കൊപ്പം ലളിതമായിട്ടായിരുന്നു റോയിസിന്റെ രണ്ടാം വിവാഹം നടന്നത്. എന്നാല്‍ ഇപ്പോള്‍ റോയിസിന്റെ ഭാര്യയ്ക്ക് ഒപ്പമുള്ള പുതിയ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.
സോണിയയുമായുള്ള വിവാഹം ലുക്കില്‍ വരെ മാറ്റങ്ങള്‍ വരുത്തിയല്ലോ എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ഏറ്റവും ഒടുവിലായി റോയിസ് പങ്കുവച്ചിരിക്കുന്നത് സോണിയയ്ക്കൊപ്പം കടല്‍ തീരത്ത് നിന്നുള്ള ചിത്രമാണ്.
2008 ല്‍ ആയിരുന്നു റിമി ടോമിയും റോയിസും വിവാഹിതരായത്. വിവാഹത്തിന് ശേഷം എല്ലാ വിശേഷങ്ങളും റിമി ടോമി പങ്കുവച്ചിരുന്നു. ഏത് സ്റ്റേജിലും റോയിസിനെ കുറിച്ചും നന്നായി സംസാരിച്ചിരുന്നു. എന്നാല്‍ വിവാഹ മോചനത്തെ കുറിച്ച് മാത്രം റിമിയും റോയ്സും എവിടെയും ഒന്നും പറഞ്ഞില്ല. രണ്ട് പേരുടെയും സമ്മതത്തോടെ വളരെ രഹസ്യമായിട്ടാണ് വിവാഹ മോചനം നടന്നത്.