നടന് ടോവിനോ തോമസിന്റെ സിനിമാ കരിയറിലെ മറ്റൊരു ഹിറ്റ് സിനിമയായിരുന്നു തല്ലുമാല. സിനിമയും അതിലെ ഗാനങ്ങളും ആരാധകരെ ഏറെ ത്രസിപ്പിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിലെ തല്ലുമാല പാട്ട് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വീഡിയോ സോംഗ് ആണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ ഗാനം യൂട്യൂബ് വഴി ഈ ഗാനം കണ്ടവരുടെ എണ്ണം ലക്ഷത്തിലേക്ക് അടുക്കുകയാണ്.. ഈ പാട്ട് കാണുമ്പോള്‍ ഇപ്പോഴും രോമാഞ്ചമാണ് എന്നാണ് ആരാധകര്‍ കമന്റുകള്‍ പങ്കുവെച്ച് പറയുന്നത്.
ഈ രംഗങ്ങളും പാട്ടും കേള്‍ക്കുമ്പോള്‍ ഇപ്പോഴും രോമാഞ്ചമാണ്. ഈ സീന്‍ ആണ് ചിത്രത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടവയില്‍ ഒന്ന് എന്നും ചിലര്‍ പറയുന്നു.. ചിത്രത്തില്‍ ടോവിനോയുടെ പ്രകടനത്തിനൊപ്പം തന്നെ ലുക്മാനെ കുറിച്ചും പ്രേക്ഷകര്‍ പ്രശംസിച്ച് പറയുന്നുണ്ട്. മുഹ്സിന് പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നായിരുന്നു തല്ലുമാലയുടെ രചന. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ഒരുങ്ങിയ
സിനിമ ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന് ആയിരുന്നു നിര്‍മ്മിച്ചത്. കല്യാണി പ്രിയദര്ശന് നായിക ആയി എത്തിയ സിനിമ 71.36 കോടി കളക്ഷന്‍ നേടിയിരുന്നു. ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്ന സിനിമയിലെ തരംഗമായ ഗാനം മുഹ്സിന് പരാരിയുടെ വരികളില്‍ പിറന്നതാണ്.
വിഷ്ണു വിജയ് ഈണമിട്ട ഗാനം ആലപിച്ചത് ഹൃതിക് ജയകൃഷ്, നേഹ ഗിരീഷ്, ഇഷാന് സനില്‍, തേജസ് കൃഷ്ണ, വിഷ്ണു വിജയ്യും എന്നിവര്‍ ചേര്‍ന്നാണ്. തീയറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രം, ഒടിടി റീലിസ് ആയും എത്തിയിരുന്നു.