ഗ്രാന്റ് പാരന്റ് ടൈം എന്ന് കുറിച്ച് തന്റെ പേരക്കുട്ടിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് എത്തിയ നടന് മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് അടിയില്‍ വരുന്നത് രസകരമായ കമന്റുകളാണ്. കുഞ്ഞിനെ കൈയ്യിലെടുത്ത് ഉയര്‍ത്തിപ്പിടിച്ച് രസിപ്പിക്കുകയാണ് മുകേഷ്. നടന് പങ്കുവെച്ച പോസ്റ്റ് നിമിഷ നേരം കൊണ്ട് തന്നെ മലയാളികളും ഏറ്റെടുത്തിരുന്നു. രസകരമായ നിരവധി കമന്റുകളാണ് മുകേഷിന്റെ പോസ്റ്റിന് അടിയില്‍ വരുന്നത്. ഇത്രയും ഗ്ലാമര്‍ ആയ അപ്പൂപ്പനോ..
അപ്പൂപ്പനെ പോലും അവനും ഒരു കില്ലാടിയായി മാറട്ടെ., അപ്പൂപ്പനോട് വിളച്ചില് എടുക്കല്ല കേട്ടോ.. അപ്പൂപ്പന് ആശംസകള്‍ …. കുഞ്ഞിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.. അപ്പൂപ്പനായി എന്നാലും ഒടുക്കത്തെ ഗ്ലാമറ.. തോമസ്കുട്ടി, വിട്ടോടാ.. എന്നിങ്ങനെ നീളുന്നു മുകേഷ് കുഞ്ഞിനൊപ്പം പങ്കുവെച്ച ഫോട്ടോയ്ക്ക് വന്ന കമന്റുകള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഈ പോസ്റ്റും മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്..
അതേസമയം, തന്റെ രാഷ്ട്രീയ പ്രവര്്ത്തനങ്ങളെ കുറിച്ചുള്ള മറ്റ് വിശേഷങ്ങളും മുകേഷ് സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാംവളരെ വേഗത്തില്‍ ആളുകള്‍ക്കിടയില്‍ ശ്രദ്ധ നേടാറുമുണ്ട്. സിനിമാ രംഗത്തും ഇപ്പോഴും സജീവമാണ് മുകേഷ്.
സിബിഐ അഞ്ചാം ഭാഗത്തിന് ശേഷം ഒറ്റക്കൊമ്പന്, വിരുന്ന് എന്നീ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്തമായതും മലയാളികള്‍ ഇന്നും മനസ്സില്‍ ഓര്‍മ്മിക്കുന്നതുമായ ഒരുപാട് കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടനാണ് മുകേഷ്.