ഹിജാബ് മനോഹരമാണെന്ന് ദിൽഷ;മതം മാറിയല്ലെയെന്ന് ആരാധകർ

മലയാളികളുടെ പ്രിയതാരമായി മാറിയ താരമാറിയിരിക്കുകയാണ് ബിഗ്‌ബോസ് മലയാളം നലാം സീസണിന്റെ ടൈറ്റിൽ വിന്നറായ ദിൽഷ പ്രസന്നൻ.ആദ്യമായി ഒരു വനിത ബിഗ്‌ബോസ് മലയാളത്തിന്റെ വിന്നർ ആവുന്നത്. ഡി ഫോർ ഡാൻസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ദിൽഷ കൂടുതലായി അറിയപ്പെട്ടത് ബിഗ്‌ബോസിലൂടെയാണ്.

ബിഗ്‌ബോസിന് ശേഷം സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു താരം. ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രമിൽ ദിൽഷ പങ്കുവെച്ചിരിക്കുന്ന ഫോട്ടോ വൈറലായി മാറിയിരിക്കുകയാണ്. ഹിജാബ് ധരിച്ച് അതി മനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.’ഹിജാബ് മനോഹരമാണ് അതിനാൽ അത് മനോഹരമാക്കുക’ എന്ന ക്യാപ്്ഷനോടുകൂടിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്ക് ഉമ്മച്ചികുട്ടീ, ഓള് ത്ട്ടമിട്ടാൽ പിന്നെ ഒന്നു കാണുല്ലസാറെ, അല്ല നിങ്ങൾ മതം മാറിയോ ഇങ്ങളെ പോവുന്നു കമന്റുകൾ..എന്തായാവും ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.ഫോട്ടോ ഷൂട്ടുകളും അഭിമുഖങ്ങളുമായെല്ലാം സമൂഹമാധ്യമങ്ങളിൽ സജീവമാണ് ദിൽഷ പ്രസന്നൻ.