
മലയാള സിനിമയിലെ താര ദമ്പതികളായ ഇന്ദ്രജിത്ത് സുകുമാരന്റെയും പൂർണിമ മോഹന്റെയും മകൾ പ്രാർത്ഥനയെ എല്ലാവർക്കും പരിചയമാണ്.താരദമ്പതികളുടെ മകൾ എന്നതിലുപരി നല്ലൊരു ഗായിക എന്നാണ് പ്രാർത്ഥന അറിയപ്പെടുന്നത്.തന്റെ കരിയർ ഗായിക എന്ന നിലയിൽ മുന്നോട്ട് കൊണ്ടുപോവാൻ തന്നെയാണ് പ്രാർത്ഥനയുടെ തീരുമാനം.

പ്രാർത്ഥന ഉപരി പഠനത്തിനായി ലണ്ടനിലേക്ക് പോയിരിക്കുകയാണ്. പൂർണിമയും ഇന്ദ്രജിത്തും വളരെ വൈകാരികമായാണ് തങ്ങളുടെ മകളെ ഉപരി പഠനത്തിനായി യാത്രയാക്കിയിരിക്കുന്നത്.’ഇതാ രാപ്പാടി,ഞങ്ങളുടെ കൂട്ടിൽ നിന്ന് പറന്നുയരുന്നു… അവളുടെ സംഗീത സ്വപ്‌നങ്ങളുടെ ലോകത്തേക്ക് എന്ന കുറിപ്പുമായി പൂർണിമ വീഡിയോ പങ്കുവെച്ചിരുന്നു.

എന്നാൽ ഇന്ദ്രജിത്ത് മകൾക്കൊപ്പം ലണ്ടനിലെ കോളേജില്ഡ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്.കൂടെ ഹൃദ്യമായൊരു കുറിപ്പും.. ”പാത്തു, ഇത് നിനക്ക് നിന്റെ സ്വപ്‌നങ്ങൾ പിന്തുടരാനുള്ള ഒരു പുതിയ തുടക്കവും ആവേശകരമായ ഒരുഘട്ടവുമാവട്ടെ!ആ സമയങ്ങളിൽ നമ്മൾ ഒരുമിച്ചായതിൽ എനിക്ക് സന്തോഷവും നന്ദിയുമുണ്ട്, നിനക്ക് എല്ലാ ആശംസകളും നേരുന്നു… അച്ഛ എപ്പോഴും നിന്നെ ഓർത്ത് അഭിമാനിക്കും. അമ്മയും നച്ചുവും അച്ഛയും നിന്നെയും നിന്റെ പാട്ടുകളും വീട്ടിൽ മിസ് ചെയ്യും .. ഉയരത്തിൽ പറക്കുക.ദൈവം അനുഗ്രഹിക്കട്ടെ…” ഇന്ദ്രജിത്ത് കുറിച്ചു
View this post on Instagram











