വരാല് എന്ന സിനിമയിലെ തന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി.. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഈ സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ നടന് പങ്കുവെച്ചിരിക്കുന്നത്. ജോസഫ് വടക്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹരീഷ് പേരടി ഈ സിനിമയില്‍ എത്തുന്നത്. വളര്‍ത്തി വലുതാക്കിയവനെ ചവിട്ടിമെതിച്ചുള്ള ഇവന്മാരുടെ മുന്നോട്ടുള്ള
കുതിപ്പ് കാണുമ്പോള്‍ ഉള്ളില്‍ ചിരിയാണ് വരുന്നത്…oct – 14ന് റിസള്‍ട്ട് വരുമ്പോള്‍ കാണാം…വടക്കന്‍..എത്ര കളി കണ്ടതാ …വരാല് …എന്ന് കുറിച്ചാണ് ഹരീഷ് പേരടി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. അനൂപ് മേനോന്, സണ്ണി വെയ്ന്‍, പ്രകാശ് രാജ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ‘വരാല്’ പ്രദര്ശനത്തിനൊരുങ്ങുകയാണ്. അനൂപ് മേനോന്റെ തിരക്കഥയില്‍ കണ്ണന് ആണ് ചിത്രം സംവിധാനംചെയ്യുന്നത്. ടൈം ആഡ്സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ പി.എ. സെബാസ്റ്റ്യനാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു പൊളിറ്റിക്കല്‍ത്രില്ലര്‍ സ്വഭാവത്തിലാണ് സിനിമ എത്തുന്നത്.
ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദര്‍ ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം രവി ചന്ദ്രന്. അയൂബ് ഖാന് എഡിറ്റിങ് നിര്‍വഹിക്കുന്നു. പി.ആര്.ഒ. പി. ശിവപ്രസാദ്. സിനിമയ്ക്ക് എല്ലാവിധ ആശംസകളും നേര്‍ന്ന് നിരവധിപ്പേരാണ് എത്തുന്നത്. സിനിമ ഒക്ടോബര്‍ 14ന് റീലിസ് ചെയ്യുമെന്ന വിവരമാണ്
ഇപ്പോള്‍ അനൂപ് മേനോനും പങ്കുവെയ്ക്കുന്നത്. ഇത്ു സംബന്ധിച്ച ഒരു ടീസര്‍ വീഡിയോയും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് അടിയിലായി നല്ലൊരു സിനിമയ്ക്കായി കാത്തിരിക്കുന്നു എന്നാണ് ആരാധകര്‍ കമന്റായി കുറിയ്ക്കുന്നത്.