അഭിനയിക്കാൻ മാത്രമല്ല നന്നായി പാടാനുമറിയാം ഈ യുവനടന്; ഇത്രേം നാൾ എവിടെയായിരുന്നു!!!

മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ദേയനായ താരമാണ് അപ്പാനി ശരത്. തനിക്ക് അഭിനയിക്കാൻ മാത്രമല്ല നന്നായി പാടാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കയാണ് താരം. കിർക്കൻ എന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് അപ്പാനി ശരത് സിനിമാ പിന്നണി ഗാനരംഗത്തേക്ക്…

മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ദേയനായ താരമാണ് അപ്പാനി ശരത്. തനിക്ക് അഭിനയിക്കാൻ മാത്രമല്ല നന്നായി പാടാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കയാണ് താരം. കിർക്കൻ എന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് അപ്പാനി ശരത് സിനിമാ പിന്നണി ഗാനരംഗത്തേക്ക് കടന്നിരിക്കുന്നത്.

ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ പാട്ട് വൈറലായി കഴിഞ്ഞു. പാട്ടിനൊപ്പമുള്ള അപ്പാനി ശരത്തിന്റെ ഡാൻസും ശ്രദ്ധനേടുകയാണ്.കിർക്കൻ സംവിധാനം ചെയ്യുന്നത് ജോഷ് ആണ്.സിനിമയ്ക്ക് സംഗീത സംവിധാനം നിർവഹിക്കുന്നത് മണികണ്ഠൻ അയ്യപ്പയാണ്.ജോബി ജോസ് സിനിമാസിനു വേണ്ടി ജോബി ജോസാണ് കിർക്കൻ നിർമിക്കുന്നത്.

ചിത്രത്തിൽ സലിംകുമാർ, കനി കുസൃതി,മഖ്ബൂൽ സൽമാൻ, ജോണി ആന്റണി,വിജയരാഘവൻ, അനാർക്കലി മരക്കാർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.ഒരു ദിവസം ഒരു പോലീസ് സ്റ്റേഷനിൽ നടക്കുന്ന സംഭവവികാസങ്ങളആണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ ഷൂട്ടിംഗ് 28 ദിവസങ്ങൾ കൊണ്ട്് പൂർത്തിയാക്കിയിരുന്നു.