ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍.
മോഹന്‍ലാലിന്റേതായി ഈ വര്‍ഷം പുറത്തിറങ്ങുന്ന രണ്ടാമത്തെ ചിത്രവുമാണ് മോണ്‍സ്റ്റര്‍. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ആറാട്ട് ആയിരുന്നു ഈ വര്‍ഷം ആദ്യം ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രം.
മോണ്‍സ്റ്റര്‍ പുലിമുരുകന് ശേഷം വൈശാഖ്- ഉദയകൃഷ്ണ ടീമിനൊപ്പം മോഹന്‍ലാല്‍ ഒരുമിക്കുന്ന ചിത്രം കൂടിയാണ്. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ്. മോഹന്‍ലാലിന്റെ സിഖ് ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഈ മാസ് 21 ന് ചിത്രം തിയറ്ററുകളിലെത്തും. അതിനിടെ കഴിഞ്ഞ ദിവസം
യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടതായി റിപ്പോര്‍ട്ട് വന്നിരുന്നു.
എല്‍ജിബിടിക്യുഐഎ പ്ലസ് സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിന്റെ പേരിലാണ് ചിത്രത്തിന് വിലക്ക് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.
ജിസിസി രാജ്യമായ ബഹ്റൈന്‍ ചിത്രത്തിന്റെ വിലക്ക് പിന്‍വലിച്ചിരിക്കുകയാണ്. ഇതോടെ പ്രവാസ് ആരാധകര്‍ക്കും സന്തോഷ നിമിഷമാണ്. എന്നാല്‍ 13 മിനിറ്റ് ഉള്ളടക്കം ഒഴിവാക്കിക്കൊണ്ടാണ് ബഹ്റൈനില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. അതേസമയം, ബഹ്റൈനില്‍ മോണ്‍സ്റ്ററിന്റെ അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. യുഎഇയിലെ റിലീസിന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
ഒരു നടന് എന്ന നിലയില്‍ തന്ന സംബന്ധിച്ചിടത്തോളം ഒരുപാട് സവിശേഷതകളുള്ള ചിത്രമാണ് മോണ്‍സ്റ്റര്‍ എന്ന് താരം തന്നെ പങ്കുവച്ചിരുന്നു. ഒരുപാട് സര്‍പ്രൈസ് എലമെന്റുകളുണ്ട്. പ്രമേയം തന്നെയാണ് ഇതിന്റെ പ്രത്യേകത. ഇതിന്റെ കഥ, തിരക്കഥ.. ഒരുപക്ഷേ മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു കഥ അവതരിപ്പിച്ചിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
ചിത്രത്തില്‍ തിരക്കഥ തന്നെയാണ് താരം. തിരക്കഥ തന്നെയാണ് നായകനും
വില്ലനും. വളരെ അപൂര്‍വമായാണ് ഒരു നടനെന്ന നിലയില്‍ ഇത്തരം സിനിമകള്‍ ചെയ്യാന്‍ സാധിക്കുന്നത്. താന്‍ വളരെയധികം സന്തോഷവാനാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ എന്നും മോഹന്‍ലാല്‍ പ്രതീക്ഷ പങ്കുവച്ചിരുന്നു.
ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
#Monster Bahrain ban removed..!!
Trimmed around 14+ minutes..!!In theaters From 21st..@Mohanlal #Mohanlal
— unni (@unnirajendran_) October 18, 2022